മമ്മൂട്ടി-ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോറാണ് ഈ വര്‍ഷം ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്ന്. കുടുംബം പ്രമേയമായി വന്നിട്ടുള്ള സിനിമകളില്‍ ധീരമായൊരു ചുവടുവെയ്പ്പായിരുന്നു കാതല്‍. നിരൂപക-പ്രേക്ഷക പ്രശംസ നേടി എന്നത് മാത്രമല്ല, വാണിജ്യപരമായും കാതല്‍ വിജയമായി എന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
തിയേറ്റര്‍ റിലീസിന് ശേഷം 50 ദിവസങ്ങള്‍ക്ക് പിന്നിടുമ്പോള്‍ കാതല്‍ ഒടിടിയില്‍ എത്തുന്നു. മമ്മൂട്ടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം ഇന്ന് രാത്രി മുതല്‍ സ്ട്രീമിങ് ആരംഭിക്കുമെന്ന് മമ്മൂട്ടി കുറിച്ചു.
കാതലിനെ പ്രശംസിച്ച് ദി ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം വലിയ ചര്‍ച്ചയായിരുന്നു. സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോര്‍ക് ടൈംസ് പ്രശംസിച്ചു. കാതലില്‍ അഭിനയിക്കാനും നിര്‍മിക്കാനുമുള്ള മമ്മൂട്ടിയുടെ തീരുമാനം ചിത്രത്തിന് വലിയ സ്വീകാര്യത നല്‍കിയെന്നും ലേഖകന്‍ വിലയിരുത്തി.
നവംബര്‍ 23 നാണ് കാതല്‍ തിയേറ്ററുകളിലെത്തിയത്. സുധി കോഴിക്കോട്, ആര്‍.എസ് പണിക്കര്‍, മുത്തുമണി, ചിന്നു ചാന്ദിനി, അനഘ അക്കു, ജോസി സിജോ, ആദര്‍ഷ് സുകുമാരന്‍ തുടങ്ങിയവരാണ് 'കാതലി'ലെ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണം ചെയ്തത്. സാലു കെ. തോമസിന്റെ ഛായാഗ്രഹണത്തില്‍, ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവരുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ജോര്‍ജാണ്.
Content Highlights: kaathal the core releases in amazon prime video, OTT release, mammootty announces
Published: 04 Jan 2024, 07:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented