രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാനവേദിയില്‍ മനുഷ്യത്വത്തെ തൊട്ടറിയുന്ന കാഴ്ചയായി യുവഫോട്ടോഗ്രാഫര്‍ ജിഷ്ണുവിന്റെ ഫോട്ടോ പ്രദര്‍ശനം. തെരുവ് ചിത്രങ്ങള്‍ കൂട്ടിത്തുന്നിയ മൂന്ന് മുണ്ടുകളില്‍ നിരത്തി തെരുവില്‍ തന്നെ പ്രദര്‍ശിപ്പിക്കുകയാണ് ജിഷ്ണു. കേവലം ചിത്രങ്ങളായി മാത്രമല്ല ഒരു നേരത്തെ ആഹാരമായോ ഒരു ആലിംഗനമായോ അവരെ ചേര്‍ത്തുപിടിക്കാന്‍ തനിക്കായിട്ടുണ്ടെന്നും കൂടുതല്‍ മനുഷ്യരിലേക്ക് എത്താനായാണ് ഫോട്ടോ എക്‌സിബിഷനുമായി എത്തിയിരിക്കുന്നതെന്നും ഈ കലാകാരന്‍ പറയുന്നു

To advertise here,