അയ്യായിരം രൂപയ്ക്ക് സിനിമ നിർമിച്ചു ഞെട്ടിച്ചിരിക്കുകയാണ് മാധ്യമ വിദ്യാർത്ഥിയായ അടൽ കൃഷ്ണനും സുഹൃത്തുക്കളും. 26-മത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 12 ചിത്രങ്ങളിലൊന്ന് അടല്‍ കൃഷ്ണയുടെ 'വുമണ്‍ വിത്ത് എ മൂവി ക്യാമറ'യാണ്‌. ക്യാമറ എക്വിപ്മെന്റ്സിനുള്ള വാടകയ്ക്ക് മാത്രമാണ് പണം ചെലവായത്. പ്രൊഡക്ഷൻ ഉൾപ്പെടെ ബാക്കിയെല്ലാ കാര്യങ്ങളും അടലും സുഹൃത്തുക്കളും സ്വന്തമായി കൈകാര്യം ചെയ്യുകയായിരുന്നു.    
 

To advertise here,