പനജി: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അഞ്ചാം ദിനത്തിൽ തിളങ്ങി മോഹൻലാൽ ചിത്രം തുടരും. ഇന്ത്യൻ പനോരമ വിഭാഗത്തിലാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം പ്രദർശിപ്പിച്ചത്. നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ചിത്രത്തിന് അന്യഭാഷ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ചിത്രത്തിന്റെ പ്രദർശനത്തിന് മുന്നോടിയായി സംവിധായകൻ തരുൺ മൂർത്തി, നിർമാതാക്കളായ എം. രഞ്ജിത്ത്, ചിപ്പി രഞ്ജിത്ത്, നടൻ പ്രകാശ് വർമ, ബിനു പപ്പു, സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയ് തുടങ്ങി ചിത്രത്തിന്റെ പത്തിലധികം വരുന്ന അണിയറപ്രവർത്തകർ റെഡ് കാർപ്പറ്റിൽ എത്തി. വലിയ കൈയ്യടിയോടെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരെ പ്രേക്ഷകർ സ്വീകരിച്ചത്.
ഇതിനിടെ അന്തരിച്ച നടൻ ധർമേന്ദ്രയോടുള്ള ആദരവായി പ്രധാന വേദിയായ ഐനോക്സിന് മുന്നിൽ നടത്തിയിരുന്ന കലാ പരിപാടികൾ ഇന്നത്തേക്ക് നിർത്തിവെച്ചു.
എഴുത്തും എഡിറ്റിംഗും എന്ന വിഷയത്തെക്കുറിച്ചുള്ള മാസ്റ്റർക്ലാസ്സിൽ പ്രശസ്ത ബോളിവുഡ് സംവിധായകൻ രാജ്കുമാർ ഹിരാണി സംസാരിച്ചു. 'ലഗേ രഹോ മുന്നാ ഭായ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ചില പ്രധാന രംഗങ്ങൾ രൂപപ്പെടുത്തിയതിന് പിന്നിൽ തൻ്റെ ജീവിതാനുഭവങ്ങൾ തന്നെയായിരുന്നെന്ന് രാജ്കുമാർ ഹിരാനി പരിപാടിക്കിടെ വെളിപ്പെടുത്തി. എഡിറ്റിങ് ടേബിളിലാണ് ഒരു സിനിമയ്ക്ക് അതിന്റെ യഥാർഥ അർത്ഥം ലഭിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഫരീദ ബാക്വി സംവിധാനം ചെയ്ത അറബിക് ചിത്രം 'ദി വിഷ്വൽ ഫെമിനിസ്റ്റ് മാനിഫെസ്റ്റോ' അന്തരാഷ്ട്ര മത്സരവിഭാഗത്തിൽ ഇന്നലെ പ്രദർശനത്തി. ഇന്ത്യൻ പനോരമ വിഭാഗത്തിൽ തമിഴ് ചിത്രം ‘പിറന്തനാൾ വാഴ്ത്തുക്കൾ’ പ്രദർശിപ്പിച്ചു. കൂടാതെ റെസ്റ്റോർഡ് ക്ലാസ്സിക് വിഭാഗത്തിൽ 4k ദൃശ്യമികവിൽ പ്രദർശനത്തിനെതിയ ഇംഗ്ലീഷ് ചിത്രം പൾപ് ഫിക്ഷൻ ശ്രദ്ധനേടി.
ചലച്ചിത്രമേളയിൽ ഇന്ന് അകിനോല ഡെവീസ് ജൂനിയർ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം മൈ ഫാദഴ്സ് ഷാഡോ, ജർമൻ ചിത്രം ചിത്രം മദേഴ്സ് ബേബി, സ്ലോവെനിയൻ ചിത്രം ലിറ്റിൽ ട്രബിൾ ഗേൾസ് എന്നിവ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തും.
Content Highlights: Mohanlal starrer `Thudum` captivated audiences at IFFI`s Indian Panorama section. Experience the film`s success and other festival highlights.
Published: 25 Nov 2025, 09:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented