കേരളത്തിലെ ചലച്ചിത്ര പ്രവർത്തകർ പരസ്പരം പിന്തുണയ്ക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു

മലയാള സിനിമകളെ പ്രകീർത്തിച്ച് ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ രേഖാചിത്രം, തുടരും, എക്കോ എന്നീ മൂന്ന് ചിത്രങ്ങളെ പ്രത്യേകം പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത കെന്നഡി എന്ന ചിത്രം തിയേറ്ററുകളിലെത്തുന്നതിന് മുന്നോടിയായി ട്രൈഡ് ആൻഡ് റെഫ്യൂസ്ഡ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് ഇക്കാര്യം പറഞ്ഞത്.
'ചലച്ചിത്രപ്രേമികൾ ധാരാളമുള്ള വിദ്യാസമ്പന്നമായ സംസ്ഥാനമാണ് അത്. അവിടെയൊരു ചലച്ചിത്ര സംസ്‌കാരമുണ്ട്. ചലച്ചിത്ര ക്ലബ്ബുകളുണ്ട്. ചലച്ചിത്ര പ്രവർത്തകർ പരസ്പരം പിന്തുണയേകുന്നു. രേഖാചിത്രം പോലെയൊരു ചിത്രമെടുക്കാൻ അവർക്ക് മടിയില്ല. അതിൽ അവർ ഭരതന്റെ ഷോട്ട് എടുക്കുന്നു. മമ്മൂട്ടി എത്തുന്നു. ആ തരത്തിലാണ് പരസ്പരമുള്ള പിന്തുണ. അത്തരത്തിലുള്ള ഒരു സംവിധാനം ഇവിടെയില്ല. എനിക്ക് ഇവിടെ മറ്റൊരാളുടെ പേര് ഉപയോഗിക്കാൻ കഴിയില്ല. കേസ് വരും. ഒരു സിനിമയെ കുറിച്ച് എനിക്കൊരു സിനമയെടുക്കാൻ കഴിയില്ല.' -അനുരാഗ് കശ്യപ് പറഞ്ഞു.
'ഇന്നലെയാണ് ഞാൻ തുടരും എന്ന ചിത്രം കണ്ടത്. റിയലിസ്റ്റിക്കായ ചിത്രം. നിങ്ങളുടെ ഹീറോ (മോഹൻലാൽ) ഒരു ടാക്‌സി ഡ്രൈവറാണ് അതിൽ. ഇവിടെ നിങ്ങൾ ഹീറോയോട് ലുങ്കിയുടുത്ത ടാക്‌സി ഡ്രൈവറുടെ വേഷമാണെന്ന് പറഞ്ഞാൽ അവർ അത് നിരസിക്കും. എക്കോയും എനിക്ക് വളരെ ഇഷ്ടമായി. എന്തൊരു ക്ലൈമാക്‌സ് ആണ് അതിന്റേത്. മേഘാലയയിൽ നിന്നുള്ള അധ്യാപികയാണ് അതിലെ പ്രധാന കഥാപാത്രം. താരങ്ങളില്ല. മൗത്ത് പബ്ലിസിറ്റി മാത്രം. അവിടെ ലോകം വളരെ വ്യത്യസ്തമാണ്. ഓരോ ആഴ്ചയും കൂടുതൽ മലയാള ചിത്രങ്ങൾ കാണണമെന്നാണ് ഞാൻ കരുതുന്നത്.' -അനുരാഗ് തുടർന്നു.
Content Highlights: "A lesson for Bollywood from Kerala!" Renowned filmmaker Anurag Kashyap has lauded the creative freedom and realism of Malayalam cinema, citing recent hits like Rekhachithram, Thudarum, and Echo. Speaking at a recent interview, he highlighted how superstars like Mohanlal are willing to play realistic roles like taxi drivers, whereas Bollywood stars often reject such grounded characters.
Published: 17 Feb 2026, 05:28 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented