പനജി: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ കിരീടത്തിന്റെ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് ബുധനാഴ്ച പ്രദര്‍ശിപ്പിക്കും. പ്രധാനവേദിയായ പനജി ഐനോക്‌സിലെ മാക്വിനസ് പാലസിലാണ് ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടക്കുക.
സംവിധായകന്‍ സിബി മലയിലുള്‍പ്പടെയുള്ളവര്‍ ചിത്രം കാണാനെത്തും. അതേസമയം നടന്‍ രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പെണ്ണും പൊറാട്ടും എന്ന ചിത്രം ഗാല പ്രീമിയര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
സൂരജ് കുമാര്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രം പിപ്ലാന്റ്രി: എ ടേല്‍ ഓഫ് ഇക്കോ ഫെമിനിസം ആണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് മേളയില്‍ ലഭിച്ചത്. ആന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മൈ ഫാദേഴ്‌സ് ഷാഡോ, ഷാം, അമ്രം എന്നീ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയത്.
മേളയുടെ ഏഴാം ദിവസമായ ബുധനാഴ്ച അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ സ്പാനിഷ് ചിത്രം എ പൊയറ്റ്, ഫ്രഞ്ച് ചിത്രം മൊയ് ക്വി ടായിമായ്‌സ് എന്നിവയാണ് പ്രദര്‍ശനത്തിനെത്തുക. ഇന്ന് മേളയില്‍ റൗണ്ട്‌ടേബിള്‍ വിഭാഗത്തില്‍ ബരദ്വാജ് രംഗന്‍, സുധീര്‍ ശ്രീനിവാസന്‍, ദീപ ഗഹ്ലോത് തുടങ്ങി ചലച്ചിത്ര നിരൂപകരുടെ ചര്‍ച്ച നടക്കും.
സിനിമാ ഓഫ് ദ വേള്‍ഡ് വിഭാഗത്തില്‍ ലെഫ്റ്റ് ഹാന്റഡ് ഗേളും ഇന്ത്യന്‍ പനോരമയില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ദാറ്റസ് എ റാപ്പ് എന്നിവയുമാണ് പ്രദര്‍ശനത്തിനെത്തുന്ന ശ്രദ്ധേയമായ ചിത്രങ്ങള്‍.
Content Highlights: See the restored classic Kireedam and Rajesh Madhavan`s directorial debut Pennum Porattum at IFFI on Wednesday.
Published: 26 Nov 2025, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented