
പനജി: ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് 'തുടരും' തിരഞ്ഞെടുക്കപ്പെട്ടതിലും പ്രദര്‍ശിപ്പിച്ചതിലും വലിയ സന്തോഷമുണ്ടെന്ന് നിര്‍മാതാവ് എം. രഞ്ജിത്ത്. 35 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍, ചലച്ചിത്രമേളയിലേക്ക് തന്റെ സിനിമ തിരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്രമേളയില്‍ ചെലവഴിച്ച ദിവസങ്ങള്‍ സന്തോഷകരമായിരുന്നുവെന്ന് രഞ്ജിത്ത് പറഞ്ഞു. 'ഫെസ്റ്റിവല്‍ കോംപ്ലെക്‌സില്‍ നടക്കുമ്പോഴും, റെഡ് കാര്‍പ്പറ്റില്‍ വരുമ്പോഴും, സ്വീകരണം ലഭിക്കുമ്പോഴുമെല്ലാം വലിയ സന്തോഷമുണ്ട്. ചലച്ചിത്രമേള വലിയ വിജയമായി മാറിയിരിക്കുകയാണ്', അദ്ദേഹം അഭിപ്രായപ്പെട്ടു. മേളയുടെ ഭാഗമാകാനും സ്വന്തം സിനിമ പ്രദര്‍ശിപ്പിക്കാനും സാധിച്ചത് എത്രയോ വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചലച്ചിത്രമേളയിലെ എല്ലാ കാര്യങ്ങളിലും താന്‍ വളരെ സന്തുഷ്ടനാണ്. ഇന്ത്യന്‍ സിനിമയിലെ ഒരുപാട് വലിയ ആളുകളെയും വിദേശ ഡെലിഗേറ്റുകളേയും കാണാനും പരിചയപ്പെടാനുമെല്ലാം സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേള ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നായി മാറി. 'തുടരും'പോലെയുള്ള സിനിമകള്‍ എടുക്കാന്‍ തുടര്‍ന്നും തനിക്ക് സാധിക്കട്ടെയെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Content Highlights: Producer M. Renjith expresses joy as his film `Thudarum` is selected for IFFI Goa`s Indian Panorama. An unforgettable Red Carpet experience in 35 years in cinema.
Published: 25 Nov 2025, 06:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented