കൊളംബോ: ഇത്തവണയും പരസ്പരം കൈ കൊടുക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയും. ടി20 ലോകകപ്പിൽ ഗ്രൂപ്പ് എ മത്സരത്തിന്റെ ടോസിന് ശേഷം ഇരു ക്യാപ്റ്റൻമാരും പരസ്പരം ഹസ്തദാനം ചെയ്തില്ല. മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബൗളിങ് തിരഞ്ഞെടുക്കുകയാണെന്നും ടീം വിവരങ്ങളും പറഞ്ഞ ശേഷം സൽമാൻ ആഗ നടന്നു നീങ്ങുകയായിരുന്നു.
സമീപകാലത്തായി ഇന്ത്യ-പാക് മത്സരങ്ങളിൽ ചൂടുള്ള ചർച്ചാവിഷയമാണ് ഹസ്തദാനം. പഹൽഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളായതോടെയാണ് ആ വിള്ളൽ ക്രിക്കറ്റ് മൈതാനത്തേക്കും നീണ്ടത്. പിന്നാലെ നടന്ന ഏഷ്യാ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റന് കൈകൊടുത്തില്ല. ഇതിന് പാക് ക്രിക്കറ്റ് ബോർഡ് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെതിരേ ഐസിസിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഏഷ്യാ കപ്പിൽ പിന്നീട് നടന്ന മത്സരങ്ങളിലും ഇരു ടീമിലെ ക്യാപ്റ്റൻമാരും ഹസ്തദാനം ചെയ്തിരുന്നില്ല.
Content Highlights: Indian captain Suryakumar Yadav and Pakistan captain Salman Ali Agha avoid handshakes at the T20 World Cup coin toss. Politics impacts cricket once more.
Published: 15 Feb 2026, 06:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented