കൊൽക്കത്ത: ടി20 ലോകകപ്പ് സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ നിർണായക മത്സരത്തിൽ ടോസ് നേടി ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. സിംബാബ്‌വേയ്ക്കെതിരേ കളിച്ച ടീമിൽനിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. വിക്കറ്റിന് പിന്നിൽ മലയാളി താരം സഞ്ജു സാംസൺ തന്നെ തുടരും. വിൻഡീസ് ടീമിൽ ബ്രൻഡൻ കിംഗിന് പകരം അകെയ്ൽ ഹൊസീൻ ടീമിലെത്തി.
10 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റ് ഇൻസീഡ് 81 റൺസെടുത്തിട്ടുണ്ട്. ഷായ് ഹോപ് ആണ് പുറത്തായത്. വരുൺ ചക്രവർത്തിയാണ് ഷായ് ഹോപിനെ പുറത്താക്കിയത്. ഷായ് ഹോപ് 33 പന്തിൽ 32 റൺസെടുത്തു. റോസ്റ്റൺ ചേസും 38 റൺസ് (22 പന്തിൽ), ഷിമ്റോൺ ഹേറ്റ്മെയറും 9 റൺസ് (5 പന്തിൽ) ആണ് ക്രീസിലുള്ളത്.
Content Highlights: India won the toss and chose to field in the T20 World Cup Super 8 match., Sanju Samson retains his place in the Indian playing XI., Live score update: West Indies are 81/1 after 10 overs., Varun Chakravarthy dismissed Shai Hope.
Published: 01 Mar 2026, 08:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented