കൊളംബോ: ഇന്ത്യക്കെതിരായ കനത്ത തോൽവിക്ക് പിന്നാലെ നിർണായകമായ മറ്റൊരു ലോകകപ്പ് പോരാട്ടത്തിന് പാകിസ്താൻ. ബുധനാഴ്ച നമീബിയയാണ് പാകിസ്താന്റെ എതിരാളികൾ. തോറ്റാൽ പുറത്താകുമെന്നിരിക്കേ സൽമാൻ ആഗയ്ക്കും സംഘത്തിനും അതിനിർണായകമാണ് മത്സരം. നാലു ഗ്രൂപ്പിലെ ഏഴു ടീമുകൾ നിലവിൽ സൂപ്പർ എട്ട് ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെട്ട എ ഗ്രൂപ്പിലെ രണ്ടാമത്തെ ടീമിനെ മാത്രമാണ് അറിയാനുള്ളത്.
ഗ്രൂപ്പ് എയിൽ മൂന്ന് കളികളിൽ മൂന്നും ജയിച്ച ഇന്ത്യ ആറു പോയന്റോടെയാണ് സൂപ്പർ എട്ടിലെത്തിയത്. നാല് മത്സരങ്ങൾ പൂർത്തിയാക്കി നാല് പോയന്റ് നേടിയ യുഎസ്എയാണ് രണ്ടാമത്. മൂന്ന് കളികളിൽ നിന്ന് നാല് പോയന്റ് തന്നെയുള്ള പാകിസ്താൻ മൂന്നാം സ്ഥാനത്താണ്. -0.403 എന്ന മോശം നെറ്റ് റൺറേറ്റാണ് പാകിസ്താനെ മൂന്നാം സ്ഥാനത്താക്കിയത്.
സൂപ്പർ എട്ടിലെത്താൻ നമീബിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരം പാകിസ്താന് ജയിക്കണം. മത്സരം ജയിക്കാനായാൽ നാല് കളികളിൽ നിന്നായി ആറ് പോയന്റോടെ പാകിസ്താൻ സൂപ്പർ എട്ടിലെത്തും. രണ്ടാം മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ച നമീബിയ മികച്ച പോരാട്ടവീര്യം പുറത്തെടുക്കുന്ന ടീമാണ്. നമീബിയ തിളങ്ങിയാൽ നേട്ടം യുഎസ്എയ്ക്കാണ്. പാകിസ്താൻ പരാജയപ്പെട്ടാൽ നാല് കളികളിൽ നിന്ന് നാല് പോയന്റുള്ള യുഎസ്എ നെറ്റ് റൺറേറ്റിന്റെ ബലത്തിൽ സൂപ്പർ എട്ടിലെത്തും.
ഇനി എന്തെങ്കിലും കാരണം മൂലം പാകിസ്താൻ-നമീബിയ മത്സരം ഉപേക്ഷിച്ച് പോയന്റ് പങ്കുവെയ്‌ക്കേണ്ടി വന്നാലും പാകിസ്താൻ സൂപ്പർ എട്ടിലെത്തും. മത്സരം ഉപേക്ഷിച്ചാൽ പാകിസ്താന് അഞ്ചുപോയിന്റാകും. അതോടെ യുഎസ്എയെ മറികടക്കാം. മത്സരത്തിന് മഴ ഭീഷണി നിലനിൽക്കുന്നുണ്ട്.
Content Highlights: pakistan super 8 chances
Published: 18 Feb 2026, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented