ന്യൂഡല്‍ഹി: ഇന്ത്യ - അഫ്ഗാനിസ്താന്‍ ലോകകപ്പ് മത്സരത്തിനു മുമ്പ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയത് വിരാട് കോലിയും - അഫ്ഗാന്റെ നവീന്‍ ഉള്‍ ഹഖും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തിനായിരുന്നു. ഇക്കഴിഞ്ഞ ഐപിഎല്ലിനിടെ മൈതാനത്ത് കലഹിച്ച ഇരുവരും പിന്നീട് നേര്‍ക്കുനേര്‍ എത്തുമ്പോള്‍ എന്താകും സംഭവിക്കുക എന്ന് ആരാധകരും കാത്തിരിക്കുകയായിരുന്നു.

To advertise here,

എന്നാല്‍ മത്സരത്തിനിടെ എല്ലാ പിണക്കങ്ങളും അവസാനിപ്പിച്ച് പരസ്പരം കൈകൊടുത്ത് തോളില്‍തട്ടി പിരിയുന്ന ഇരുവരുടെയും ചിത്രം ക്രിക്കറ്റ് മാന്യന്മാരുടെ കളിയെന്ന വാക്യത്തിന് അടിവരയിടുന്നതായി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നവീന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. അന്നത് കൈയാങ്കളിയുടെ വക്കോളമെത്തിയിരുന്നു.