കൊളംബോ: ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പില്‍ നിരാശാജനകമായ പ്രകടനമായിരുന്നു ശ്രീലങ്കന്‍ ടീമിന്റേത്. ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ ലങ്കന്‍ കായിക മന്ത്രി റോഷന് രണസിംഹെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ടിരുന്നു. ഇതോടെ ബോര്‍ഡിന്റെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് ലങ്കന്‍ ബോര്‍ഡിനെ ഐസിസി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
ഇപ്പോഴിതാ ലങ്കന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് പിന്നില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ലങ്കന്‍ ടീം ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ. ജയ് ഷായാണ് ലങ്കന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഒരു ശ്രീലങ്കന്‍ മാധ്യമത്തോടായിരുന്നു രണതുംഗയുടെ പ്രതികരണം. ബോര്‍ഡിനെ പിരിച്ചുവിട്ടതിനു പിന്നാലെ ഇടക്കാല ഭരണസമിതി ചെയര്‍മാനായി രണതുംഗയെ നിയമിച്ചിരുന്നു.
''ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതരും ജയ് ഷായും തമ്മിലുള്ള ബന്ധം കാരണം അവര്‍ക്ക് (ബിസിസിഐ) ലങ്കന്‍ ബോര്‍ഡിനെ ചവിട്ടിമെതിക്കാനും നിയന്ത്രിക്കാനും കഴിയുമെന്ന ധാരണയിലാണ്. ജയ് ഷായാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് നടത്തുന്നത്. ജയ് ഷായുടെ സമ്മര്‍ദ്ദം കാരണം ബോര്‍ഡ് തകരുകയാണ്. ഇന്ത്യയിലെ ഒരു മനുഷ്യന് ശ്രീലങ്കന്‍ ക്രിക്കറ്റിനെ നശിപ്പിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായ പിതാവ് കാരണം മാത്രമാണ് അദ്ദേഹം ശക്തനായത്.'' - രണതുംഗ പറഞ്ഞു.
Content Highlights: Jay Shah is running Sri Lanka Cricket says Arjuna Ranatunga
Published: 13 Nov 2023, 10:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented