മുംബൈ: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു.

To advertise here,

മൂന്ന് മാറ്റങ്ങളോടെയാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നത്. ബെന്‍ സ്‌റ്റോക്ക്‌സ് തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. ക്രിസ് വോക്‌സിനും സാം കറനും പകരം ഡേവിഡ് വില്ലിയും ഗസ് ആറ്റ്കിന്‍സണും ടീമിലെത്തി. സ്റ്റോക്ക്‌സ് വന്നപ്പോള്‍ ലിയാം ലിവിങ്‌സ്റ്റണ് സ്ഥാനം നഷ്ടമായി.

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ടെംബ ബവുമയ്ക്ക് പകരം ഏയ്ഡന്‍ മാര്‍ക്രമാണ് ടീമിനെ നയിക്കുന്നത്. ബവുമയ്ക്ക് പകരം റീസ ഹെന്റിക്‌സ് ടീമിലെത്തി.

കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനോടേറ്റ പരാജയത്തിന്റെ ഞെട്ടലിലാണ് ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയാകട്ടെ നെതര്‍ലന്‍ഡ്‌സിനോടും തോറ്റു. അതിനാല്‍ തന്നെ ജയത്തോടെ ആത്മവിശ്വാസം വീണ്ടെടുക്കുക എന്നതാകും ഇരു ടീമുകളുടെയും ലക്ഷ്യം