ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകകപ്പില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം എയ്ഡന്‍ മാര്‍ക്രം. ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡാണ് മാര്‍ക്രം സ്വന്തം പേരില്‍ കുറിച്ചത്. 2023 ക്രിക്കറ്റ് ലോകകപ്പിലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് മാര്‍ക്രം റെക്കോഡ് സ്ഥാപിച്ചത്.
മത്സരത്തില്‍ വെറും 49 പന്തുകളില്‍ നിന്നാണ് മാര്‍ക്രം സെഞ്ചുറി നേടിയത്. ഇതോടെ മാര്‍ക്രം അയര്‍ലന്‍ഡ് ക്രിക്കറ്റ് താരമായ കെവിന്‍ ഒബ്രെയ്ന്‍ സ്ഥാപിച്ച റെക്കോഡ് മറികടന്നു. 2011 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെയാണ് കെവിന്‍ റെക്കോഡ് സ്ഥാപിച്ചത്. ഒരു പന്തിന്റെ വ്യത്യാസത്തില്‍ മാര്‍ക്രം ഈ റെക്കോഡ് മറികടന്നു.
മത്സരത്തില്‍ 54 പന്തുകളില്‍ നിന്ന് 106 റണ്‍സെടുത്താണ് മാര്‍ക്രം ക്രീസ് വിട്ടത്. 14 ഫോറും മൂന്ന് സിക്‌സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 2015 ലോകകപ്പില്‍ 51 പന്തുകളില്‍ നിന്ന് സെഞ്ചുറി നേടിയ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് പട്ടികയില്‍ മൂന്നാമത്. എ.ബി. ഡിവില്ലിയേഴ്‌സ്, ഒയിന്‍ മോര്‍ഗന്‍ എന്നിവരാണ് നാല് അഞ്ച് സ്ഥാനങ്ങളില്‍.
Content Highlights: aiden markram score fastest odi world cup century vs sri lanka
Published: 07 Oct 2023, 06:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented