ലാഹോര്‍: പാകിസ്താനില്‍ ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിന് മുന്നോടിയായി മുഴങ്ങിയ ദേശീയ ഗാനം ഇന്ത്യയുടേത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബി യിലെ മത്സരത്തിന് മുന്‍പാണ് സംഭവം. ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്കില്ലെന്ന് നേരത്തേ അറിയിച്ചതാണ്. അതിനാല്‍ത്തന്നെ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍വെച്ചാണ് നടക്കുന്നത്.
ലാഹോറില്‍ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മത്സരമാണ് നടക്കവെയാണ് അബദ്ധം പിണഞ്ഞത്. മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ടിന്റെ ദേശീയ ഗാനം ആദ്യം മുഴങ്ങി. പിന്നാലെ ഓസ്‌ട്രേലിയയുടെ ദേശീയഗാനത്തിനായി കാത്തിരിക്കുന്നതിനിടെ ഇന്ത്യയുടെ 'ഭാരതഭാഗ്യവിധാതാ' വരികള്‍ ഉയര്‍ന്നുകേള്‍ക്കുകയായിരുന്നു. അബദ്ധം മനസ്സിലാക്കിയ അധികൃതര്‍ ദേശീയഗാനം ഉടന്‍തന്നെ ഗാനം ഓഫ് ചെയ്‌തെങ്കിലും ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. പാട്ടിനോടൊപ്പം ഓസ്‌ട്രേലിയയുടെ കൊടി പറക്കുന്നതും ദൃശ്യങ്ങളിലുണ്ട്
അതേസമയം ഇന്ത്യ-പാകിസ്താന്‍ മത്സരം നാളെ ദുബായില്‍ നടക്കും. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ അനായാസം തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയെത്തുന്നതെങ്കില്‍, ഉദ്ഘാടന മത്സരത്തില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിയുടെ ക്ഷീണംതീര്‍ക്കാനാണ് പാകിസ്താന്റെ വരവ്. ഗ്രൂപ്പ് എ യില്‍ ഒരു വിജയമുള്ള ഇന്ത്യക്ക്, നാളത്തെ മത്സരം ജയിച്ചാല്‍ സെമി ഫൈനല്‍ ഏറക്കുറെ ഉറപ്പിക്കാം. അതേസമയം പാകിസ്താന് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്.
Content Highlights: indian national anthem played in lahore ahead australia vs england games
Published: 22 Feb 2025, 04:47 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented