മധ്യ കേരളത്തിലാദ്യമായി റോബോട്ടിക് സർജറിയുമായി ദയ ജനറൽ ഹോസ്പിറ്റൽ തൃശ്ശൂർ


ദയ ഹോസ്പിറ്റൽ

കേരളത്തിലെ മുൻനിര മൾട്ടി-സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി 2001 ൽ തൃശ്ശൂരിൽ സ്ഥാപിതമായ ദയ ജനറൽ ഹോസ്പിറ്റൽ ലോക നിലവാരത്തിലുള്ള സർജിക്കൽ സ്‌പെഷ്യാലിറ്റി സെന്റർ ആയി മാറിയത് ആതുര രംഗത്തെ നൂതന ആശയങ്ങളെ രോഗികൾക്ക് കുറഞ്ഞനിരക്കിൽ പരിചയപ്പെടുത്തികൊണ്ടും മികവുറ്റ ചികിത്സാ രീതികൾ രോഗികളിലേക്ക് എത്തിച്ചുമാണ്.

കേരളത്തിലെ എന്നല്ല ഇന്ത്യയിലെതന്നെ ഒന്നാംകിട വിദഗ്ധ സർജനും ദയ ജനറൽ ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറും ആയ ഡോ. വി.കെ.അബ്ദുൾ അസീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദയ ജനറൽ ആശുപത്രിയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഡോക്ടർമാരുടെ സംഘമാണുള്ളത്. സർജറി രംഗത്ത് ദേശീയ അന്തർദേശീയ തലത്തിൽ പ്രാവിണ്യം നേടിയ സ്പെഷ്യലിറ്റ് സർജന്മാരുടെയും മറ്റു ഡോക്ടർമാരുടേയും കൃത്യതയാർന്ന രോഗനിർണയവും നൈപുണ്യവും കാരുണ്യവുമുള്ള നഴ്സുമാരുടെ രോഗീപരിചരണവും അത്യാധുനിക സജ്ജീകരണങ്ങളും ആണ് ദയ ജനറൽ ഹോസ്പിറ്റലിനെ തൃശ്ശൂരിന്റെ ആതുരശുശ്രൂഷാ രംഗത്തെ ജനകീയ മുഖമായി വളരെ പെട്ടെന്ന് മാറാൻ സഹായിച്ചത്.

ശസ്ത്രക്രിയ രംഗത്ത് സുപ്രധാനമായ കാൽവെയ്പ്പുകളെ എന്നും ആദ്യമായി നാടിനു പരിചയപ്പെടുത്തിയത് ദയ ഹോസ്പിറ്റൽ ആണ്. ഒരു കൊല്ലം ശരശാരി 50000 നുമേലേ ശസ്ത്രക്രിയകൾ നടക്കുന്ന ദയ ജനറൽ ഹോസ്പിറ്റൽ താക്കോൽദ്വാര സർജറി വൈദഗ്ധ്യത്തിൽ മികവിന്റെ പര്യായമാണ്.

ഈ കഴിഞ്ഞ ഫെബ്രുവരിയിൽ, മധ്യ കേരളത്തിലാദ്യമായി റോബോട്ടിക് സർജറി എന്ന അതിനൂതന ശസ്ത്രക്രിയാ സംവിധാനം ദയ ജനറൽ ആശുപത്രി അവതരിപ്പിക്കുകയുണ്ടായി. ഉദരഭാഗ കാൻസറിനു തൃശ്ശൂരിലാദ്യമയി റോബോട്ടിക് സർജറി വിജയകരമായി നടപ്പാക്കാൻ ഇതുമൂലം സാധിച്ചു. ലോകത്തിൽ ജീവിത നിലവാരം ഏറ്റവുമുയർന്നു നിൽക്കുന്ന രാജ്യങ്ങളിൽ ലഭ്യമായ ചികിൽസാരീതി തന്നെയാണ് ജനങ്ങൾക്ക് പ്രാപ്യമായ നിരക്കിൽ ദയ അവതരിപ്പിച്ചിട്ടുള്ളത്. രോഗികളുടെ ജീവിതനിലവാരമുയർത്തുക എന്ന ലക്ഷ്യത്തോടെ വളരെ കൃത്യതയോടും സുരക്ഷിതത്വത്തോടുംകൂടി സർജറി ചെയ്യാൻ കഴിയുന്നു എന്നതുതന്നെ റോബോട്ടിക് സർജറിയുടെ സവിശേഷതയാണ്. താക്കോൽദ്വാര ശസ്ത്രക്രിയകൊണ്ട് ചെയ്യാൻ ബുദ്ധിമുട്ടുള്ള സങ്കീർണമായ ശസ്ത്രക്രിയകൾ പോലും റോബോട്ടിക് സർജറികൊണ്ട് എളുപ്പത്തിൽ ചെയ്യാൻ സാധിക്കും.

റോബോട്ടിക് ശസ്ത്രക്രിയ കൊണ്ട് രോഗിക്കുണ്ടാകുന്ന ഗുണങ്ങൾ :

* ഇൻവേസിവ് സർജറി ആയതുകൊണ്ട് ഹ്രസ്വമായ ആശുപത്രിവാസവും വേഗത്തിൽ സുഖം പ്രാപിക്കലും
* കുറഞ്ഞവേദനയും രക്തനഷ്ടവും
* കുറഞ്ഞ ഇൻഫെക്ഷൻ നിരക്ക്
* ചെറുതും ശ്രദ്ധിക്കപ്പെടാത്തതുമായ പാടുകൾ

ജനങ്ങളിലേക്ക് റോബോട്ടിക് സർജറി എന്ന ആശയം എത്തിക്കാനും എല്ലാ സംശയങ്ങളും ദുരീകരിക്കാനും 9995023302 എന്ന നമ്പറിൽ ബന്ധപ്പെടാൻ ഉള്ള സൗകര്യം നിലവിൽ ഉണ്ട്.

ദയ ജനറൽ ഹോസ്പിറ്റൽ കഴിഞ്ഞ 20 കൊല്ലമായി ആതുരശുശ്രൂഷാരംഗത്തെ എല്ലാ മേഖലകളിലേക്കും മുന്നേറ്റം നടത്താൻ ശ്രമിച്ചു വിജയിച്ചിട്ടുണ്ട്. എൻ.എ.ബി.എച്ച് അക്രിഡിറ്റഡ് ആയ ഈ മൾട്ടി- സ്പെഷ്യാലിറ്റി ടേർഷ്യറി കെയർ സെന്ററിൽ ജനറൽ ആൻഡ് ലാപ്‌റോസ്‌കോപിക് സർജറി, ഇന്റേണൽ മെഡിസിൻ ആൻഡ് ക്രിട്ടിക്കൽ കെയർ, മെഡിക്കൽ ആൻഡ് ഗ്യാസ്ട്രോഎന്ററോളജി, കാർഡിയോളജി, ഓർത്തോപീഡിക്സ്, മുട്ട് മാറ്റിവയ്ക്കൽ, വ്യക്ക മാറ്റിവയ്ക്കൽ, അഡ്വാൻസ്ഡ് ന്യൂറോ സർജറിക്കൽ പ്രൊസീജിയറുകൾ, പെയിൻ മാനേജ്മെന്റ് ക്ലീനിക്കുകൾ തുടങ്ങി വിവിധ സ്പെഷ്യാലിറ്റി ഡിപ്പാർട്ട്‌മെന്റുകൾ പ്രവർത്തിക്കുന്നു. ഗൈനക്കോളജി, ഓങ്കോളജി, പൾമനോളജി, സൈക്യാട്രി തുടങ്ങിയ 18 മെഡിക്കൽ ഡിപ്പാർട്ട്മെന്റുകളും കാർഡിയോ തൊറാസിക് ആൻഡ് വാസ്‌കുലർ സർജറി, സർജിക്കൽ ഓങ്കോളജി തുടങ്ങിയ 15 ഓളം സർജിക്കൽ ഡിപ്പാർട്ട്മെന്റുകളും ഇവിടെയുണ്ട്.

ദയ ജനറൽ ഹോസ്പിറ്റലിൽ 40 ഒ.പി ക്ലിനിക്കുകളും 14 ഓപ്പറേഷൻ തീയേറ്ററുകളും 12 ക്രിട്ടിക്കൽ കെയർ ഐ.സി.യു ബെഡുകളും 18 ബെഡുകളുള്ള സിവിടിഎസ് ഐസിയുവും 15 ബെഡുകളുള്ള ഡയാലിസിസ് യൂണിറ്റുകളും നിരവധി ഇൻ പേഷ്യന്റ് റൂമുകളും ഉണ്ട്. 250 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. 72 ഓളം ഡോക്ടർമാരും ആയിരത്തോളം ജീവനക്കാരുമുള്ള ഈ ആശുപത്രിയിൽ പ്രതിമാസം 20,000ത്തിനടുത്ത് രോഗികൾ വിദഗ്ദ ചികിത്സ തേടിയെത്തുന്നു.

അംഗങ്ങൾക്ക് തടസങ്ങളില്ലാതെയും സുഗമമായും മികച്ച ചികിത്സ ലഭ്യമാകുന്നതിന് ദയ ആശുപത്രി ആവിഷ്‌കരിച്ച ദയ മൈ ഫാമിലി പരിപാടി കേരളത്തിൽ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ ഒരു പദ്ധതിയാണ്.

കൂടുതൽ വിവരങ്ങൾക്ക്
വെബ് സൈറ്റ്- https://www.dayageneralhospital.com
ഫോൺ - 04872475100/3501000
മൊബൈൽ - 9605674141

Content Highlights: daya general hospital

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented