
ന്യൂഡൽഹി: പശ്ചിമബംഗാളിലെ വോട്ടർപ്പട്ടികയിൽനിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിവാക്കിയ എസ്.ഐ.ആർ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഒക്ടോബർ ആറിന് നടക്കുന്ന റജിനഗർ, നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പുകൾക്കുമുൻപ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യമുന്നയിച്ചത്.
സെപ്റ്റംബർ 29-ന് പരിഗണിക്കാൻ മാറ്റിവെച്ച കേസ്, ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും, ഒക്ടോബർ 5-ലേക്കാണ് അടുത്ത തീയതി കാണിക്കുന്നതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ ഒക്ടോബർ ആറിനുതന്നെ റജിനഗറിൽ ഉപതിരഞ്ഞെടുപ്പ് ആരംഭിക്കുകയാണ്. വോട്ടർപ്പട്ടികയിൽനിന്നുള്ള ഒഴിവാക്കലുകൾക്കെതിരേ ആയിരക്കണക്കിന് അപ്പീലുകൾ നിലവിൽ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ട്. മുൻ തിരഞ്ഞെടുപ്പുകളിലും ഇത്തരത്തിൽ നിരവധിയാളുകൾക്ക് വോട്ടവകാശം വിനിയോഗിക്കാൻ സാധിച്ചില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാൽ 'ഇവ കേവലം ഉപതിരഞ്ഞെടുപ്പുകളാണെ'ന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. കേസ് അടിയന്തരമായി പരിഗണിക്കാനാവില്ല. നിശ്ചയിച്ചതുപോലെത്തന്നെ ഒക്ടോബർ അഞ്ചിന് വാദം കേൾക്കുമെന്നും അദ്ദേഹം അറിയിച്ചു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
Content Highlights: Supreme Court bench led by CJI Surya Kant declines urgent hearing for pending Bengal electoral roll appeals., Bypolls in Rejinagar and Nandigram scheduled for October 6 will proceed without the resolution of lakhs of pending appeals.
Published: 28 Sept 2026, 03:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented