'എന്റെയുള്ളിൽ ഒരു ജീവന്റെ തുടിപ്പിനായി ഞാൻ കാത്തിരുന്നത് എട്ട് വർഷമാണ്. ഒട്ടേറെ ആശുപത്രികൾ കയിറയിറങ്ങി. പല ചികിത്സകളും ചെയ്തു. ഒടുവിൽ യാനയിൽ എത്തിയതോടെയാണ് ഞങ്ങളുടെ പ്രതീക്ഷകൾ സഫലമായത്. ഇവിടെ ചികിത്സാചിലവ് കുറവായിരുന്നു. കൺസൾട്ടേഷനും ഡയഗ്നോസിസും ഫ്രീയായിരുന്നു,' പൊന്നോമനയെ നെഞ്ചോട് ചേർത്തുകൊണ്ട് അതീവ സന്തോഷത്തോടെ ഒരമ്മ പറയുന്നു.
ഈ അമ്മയെപ്പോലെ തിരുവനന്തപുരത്ത് കൊച്ചുള്ളൂരിലുള്ള യാന വുമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്ററിന്റെ മികവിനെക്കുറിച്ചും ഡോ. വിവേക് പോൾ വിതയത്തിലിന്റെ ചികിത്സാ വൈഭവത്തെക്കുറിച്ചും അഭിമാനപൂർവം പറയുന്നവർ ഒട്ടനവധിയുണ്ട്. വിദഗ്ധ ചികിത്സയും താരതമ്യേന മിതമായ ചികിത്സാ നിരക്കുമാണ് ഈ സെന്ററിന്റെ സവിശേഷത. അനന്തപുരിയിൽ സ്വകാര്യ മേഖലയിൽ വന്ധ്യതാ ചികിത്സയ്ക്കും സ്ത്രീരോഗങ്ങൾക്കും മാത്രമായുള്ള ആദ്യത്തെ ആശുപത്രി കൂടിയാണ് യാന വുമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്റർ.
ഡോ. വിവേക് പോൾ
ഇന്ത്യയിലെ തന്നെ മികച്ച വന്ധ്യതാ ചികിത്സകരിൽ ഒരാളാണ് ഡോ. വികേവ് പോൾ. റിപ്രോഡക്ടിവ് മെഡിസിൻ, ഐവിഎഫ്, ലാപറോസ്‌കോപി എന്നിവയിൽ സ്പെഷ്യലൈസേഷൻ നേടിയിട്ടുള്ള ഡോ. വിവേകിന് ഹിസ്റ്ററോസ്‌കോപ്പി സർജറികൾ, തുടർച്ചയായ ഐവിഎഫ് പരാജയം, പുരുഷ വന്ധത്യാ ചികിത്സ, എൻഡോമെട്രിയോസിസ് ചികിത്സ എന്നീ മേഖലകളിൽ സവിശേഷ വൈദഗ്ധ്യമുണ്ട്.
ഉയർന്ന വിജയശതമാനം
ഡോ. വിവേക് പോൾ വിതയത്തിലിന്റെ നേതൃത്വത്തിലുള്ള യാന വുമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്ററിലെ വന്ധ്യതാ ചികിത്സയിലെ വിജയശതമാനം 70 -80% വരെയാണ്. വിജയ ശതമാനത്തെക്കുറിച്ച് പറയുമ്പോൾ, സങ്കീർണമായ വന്ധ്യതാപ്രശ്നങ്ങളും രോഗങ്ങളുമായി എത്തുന്ന ഒരു രോഗിയേയും ഈ സെന്റർ ചികിത്സിക്കാതെ മടക്കിയക്കാറില്ല എന്നതും ശ്രദ്ധേയമാണ്. എല്ലാ വിധ സ്ത്രീരോഗങ്ങൾക്കും വന്ധ്യതാ പ്രശ്‌നങ്ങൾക്കും ഇവിടെ അതിവിദഗ്ധ ചികിത്സ ലഭ്യമാണ്.
സൗജന്യ രോഗനിർണയം
2021 ഓഗസ്റ്റ് 17ന് പ്രവർത്തനം ആരംഭിച്ച യാന വുമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്ററിൽ കൺസൾട്ടേഷനും ആരംഭഘട്ടത്തിലെ രോഗനിർണയവും തികച്ചും സൗജന്യമാണ്. ഇതുവരെ അയ്യായിരത്തോളം രോഗികൾക്ക് ഇവിടെ സൗജന്യ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഐവിഎഫ് ചികിത്സ തിരഞ്ഞെടുക്കുന്ന ഘട്ടം എത്തിയാൽ മാത്രമേ പണം നൽകേണ്ടതുള്ളു. ഐവിഎഫ് ട്രീറ്റ്മെന്റിന് 75,000 രൂപയേ ഇവിടെ ഈടാക്കുന്നുള്ളു. തുക തവണകളായി അടക്കാനുള്ള സംവിധാനവും ഈ സെന്റർ ഒരുക്കുന്നു.
ഓരോ രോഗിക്കും കൺസൾട്ടേഷൻ സമയം കുറഞ്ഞത് ഒരു മണിക്കൂർ
വ്യക്തികേന്ദ്രീകൃതമായ ചികിത്സയാണ് യാന വുമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്റർ നൽകുന്നത്. ഓരോ രോഗിക്കും ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂർ അനുവദിച്ചുകൊണ്ടാണ് അപ്പോയ്ന്റ്‌മെന്റുകൾ നൽകുന്നത്. രോഗികളുടെ സംശയങ്ങൾക്കെല്ലാം ഉത്തരം നൽകാൻ ശ്രമിക്കുന്നു. രോഗികൾക്ക് സ്വച്ഛതയും ഉന്മേഷവും പകരുന്ന വിധത്തിലാണ് ഈ സെന്ററിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. കാരണം, സ്വച്ഛമായ മനസ് ചികിത്സയുടെ മേന്മയെ ഗുണകരമായി സ്വാധീനിക്കുമെന്ന് അവർ മനസിലാക്കിയിട്ടുണ്ട്.
ഒരു വിദഗ്ധ ടീമിന്റെ ചികിത്സ ലഭ്യമാക്കുന്നു
യാന ഐവിഎഫിന്റെ ഏത് സെന്ററിൽ ചികിത്സയ്‌ക്കെത്തിയാലും, രോഗിക്ക് എല്ലാ ബ്രാഞ്ചിലുമുള്ള ഡോക്ടർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനം ലഭ്യമാക്കുന്നതാണ്. അതിലൂടെ, വന്ധ്യതയുടെ കാരണം കണ്ടെത്താനും ഏറ്റവും അനുയോജ്യമായ ചികിത്സ തീരുമാനിക്കാനും ഒരു ഡോക്ടറുടെ മാത്രമല്ല ഒരു ടീമിന്റെ മുഴുവൻ വൈദഗ്ധ്യവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തുന്നു. രോഗികൾക്ക് ഏതെങ്കിലും കാരണത്താൽ ചികിത്സക്കിടയിൽ മറ്റൊരു സെന്ററിൽ ചികിത്സ തുടരണമെന്നുണ്ടെങ്കിൽ അതും സാധ്യമാണ്.
യാന ഐവിഎഫിന്റെ ടീം, ആധുനിക സൗകര്യങ്ങൾ
വന്ധ്യതാചികിത്സാരംഗത്ത് വിപുലമായ അനുഭവസമ്പത്തുള്ള ഇൻഫേർട്ടിലിറ്റി സ്‌പെഷ്യലിസ്റ്റുകളും എംബ്രിയോളജിസ്റ്റുകളും ലാബ് പ്രൊഫഷണലുകളും അടങ്ങുന്നതാണ് യാനാ ഐവിഎഫിന്റെ ടീം. ഈ രംഗത്തെ ഏറ്റവും ആധുനികമായ ചികിത്സാരീതികളിൽ പരിശീലനവും ലഭിച്ചിട്ടുള്ളവരാണ് ഇവർ. വന്ധ്യതാ പ്രശ്‌നങ്ങളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കണ്ടെത്തുന്നതിനുള്ള ഏറ്റവും ആധുനികമായ രോഗ നിർണയ സംവിധാനങ്ങശും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും യാന ഐവിഎഫ് സെന്ററുകളിലുണ്ട്. അതുകൊണ്ടുതന്നെ സങ്കീർണമായ കേസുകൾ ആണെങ്കിലും, ചികിത്സിച്ചു ഫലപ്രാപ്തി നേടാൻ പ്രയാസമുള്ള കേസ് ആണെങ്കിലും ഈ സെന്ററുകൾ ആ രോഗികളെ കയ്യൊഴിയാറില്ല. മികച്ച വിജയ ശതമാനവും യാന ഐവിഎഫ് സെന്ററുകൾക്കുണ്ട്.
ലഭ്യമാക്കുന്ന ചികിത്സകൾ
തിരുവനന്തപുരത്തെ യാന വുമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്ററിൽ IVF, IUI, IMSI, ICSI., PESA, TESA, തുടങ്ങിയ വന്ധ്യതാ ചികിത്സകളെല്ലാം ലഭ്യമാണ്. കൂടാതെ ഓവുലേഷൻ ഇൻഡക്ഷൻ, ഹോർമോണൽ ഇവാലുവേഷൻ, സെമൻ അനാലിസിസ്, സ്‌പേം വയബിലിറ്റി ടെസ്റ്റിംഗ്, ഹോസ് ടെസ്റ്റ്, സ്‌പേം ഫംഗ്ഷൻ ടെസ്റ്റ്, ഓവം പിക് അപ്, എംബ്രിയോ ട്രാൻസ്ഫർ, സ്‌പേം/ഓസൈറ്റ്‌സ് എംബ്രിയോ സൈറോപ്രിസർവേഷൻ, ഫ്രോസൺ എംബ്രിയോ ട്രാൻസ്ഫർ, ഡോപ്ലാർ അൾട്രാസൗണ്ട് ഫോർ വെരിക്കോസിൽ, മൈക്രോസർജിക്കൽ വെരിക്കോസെക്ടമി, സ്‌പേം ഫ്രീസിംഗ്, പി.ജി.എസ്, പുരുഷ ലൈംഗിക പ്രശ്‌നങ്ങൾക്കുള്ള ചികിത്സകൾ തുടങ്ങിയ ചികിത്സകളും യാന ഐവിഎഫ് സെന്ററുകളിൽ ലഭ്യമാണ്. ദമ്പതികൾക്ക് കൗൺസലിംഗ് സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.
ബോധവൽക്കരണ പരിപാടികൾ
വന്ധ്യത പ്രശ്‌നങ്ങളെയും പിഡിഒഡി പോലുള്ള ആരോഗ്യപ്രശ്നങ്ങളെയും അടിസ്ഥാനമാക്കി നിരവധി ബോധവൽക്കരണ പരിപാടികളും യാന വുമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി നടത്തുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ- +91 9995777217
https://yanaivf.com/yana-womens-hospital-and-fertility-centre
Content Highlights: yana hospitalyana-womens-hospital, best fertility centre,IVF, IUI, IMSI, ICSI, PESA, TESA
Published: 24 May 2022, 11:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented