
മയൂര്‍ഭഞ്ജ്: ഇന്ത്യയുടെ രാഷ്ട്രപതി ആയി ദ്രൗപദി മുര്‍മു തിരഞ്ഞെടുക്കപ്പെട്ടതോടെ ആഹ്ലാദത്തിലാണ് ഒഡിഷയിലെ അവരുടെ ഗ്രാമമായ ഉബര്‍ബേഡയും. അവരുടെ സ്വന്തം 'ദീദി' രാഷ്ട്രത്തിന്റെ പ്രഥമ വനിതയായി സ്ഥാനാരോഹിതയായതില്‍ അത്യാഹ്ലാദത്തിലും പ്രതീക്ഷയിലുമാണ് ഗ്രാമവാസികള്‍.
ഗ്രാമത്തിന് വേണ്ടി ഒട്ടനവധി കാര്യങ്ങള്‍ ചെയ്തയാളാണ് ദീദിയെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ഞങ്ങള്‍ക്കൊപ്പം നിന്ന നേതാവാണ്. എല്ലാ തിരഞ്ഞെടുപ്പിലും അവര്‍ക്ക് മികച്ച വിജയമുണ്ടായി. ഗ്രാമത്തിലേക്ക് റോഡും, ആശുപത്രിയും, കെട്ടിടങ്ങളും തുടങ്ങിയ വികസനങ്ങളെത്തിച്ചത് ദീദിയാണ്, അവരെ എന്നും ഇവിടത്തെ ജനങ്ങള്‍ ഓര്‍ക്കുമെന്ന് ഗ്രാമവാസികളിലൊരാള്‍ പറഞ്ഞു.
വളരെ പാവപ്പെട്ട പശ്ചാത്തലത്തില്‍ നിന്നാണ് ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപദി മുര്‍മു എത്തുന്നത് എന്നാണ് ബന്ധുവായ സ്ത്രീ പറഞ്ഞത്. അവര്‍ എല്ലാവരേയും സഹായിക്കുന്നവരാണ്. രാഷ്ട്രപതി ആയി കഴിഞ്ഞാല്‍ ഉടന്‍ ഇങ്ങോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
മയൂര്‍ഭഞ്ജ് ജില്ലയിലെ ബൈദാപോസി എന്ന ആദിവാസി മേഖലയിലാണ് ജനിച്ചത്. സാന്താള്‍ ഗോത്രത്തിന്റെ പ്രതിനിധിയായ മുര്‍മു രാജ്യത്ത് ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ വനിതയുമാണ്. 2015 മുതല്‍ 2021 വരെയായിരുന്നു മുര്‍മുവിന്റെ ഗവര്‍ണര്‍ കാലാവധി.
Content Highlights: Draupadi Murmu's Native Village Decks Up Ahead Of Presidential Poll
Published: 21 Jul 2022, 08:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented