ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ രാഷ്ട്രപതി ആണ് ദ്രൗപദി മുര്‍മു. 2007 മുതല്‍ 2012 വരെ പദവിയിലിരുന്ന പ്രതിഭാ ദേവി സിങ് പാട്ടീല്‍ ആയിരുന്ന ആദ്യ വനിതാ രാഷ്ട്രപതി. 

To advertise here,

അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന ജാര്‍ഖണ്ഡിലെ ആദ്യ ഗവര്‍ണറും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ഗോത്രവര്‍ഗക്കാരിയുമാണ് അവര്‍. 

1958 ജൂണ്‍ 20ന് ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തിലാണ് ജനനം. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ നിന്നുള്ള ദ്രൗപതി മുര്‍മു സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് അധ്യാപികയായാണ് തുടങ്ങിയത്. ബിജെപി ടിക്കറ്റില്‍ മയൂര്‍ഭഞ്ചിലെ റായ്റംങ്കപൂരില്‍ നിന്ന് 2000, 2009 വര്‍ഷങ്ങളില്‍ എംഎല്‍എ ആയിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ചപ്പോഴാണ് മുര്‍മു ആദ്യമായി മത്സരാര്‍ഥിയായി പരിഗണിക്കപ്പെട്ടത്.

മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലും രാഷ്ട്രപതി സ്ഥാനത്ത് എത്തുന്നതിന് മുന്‍പ് രാജസ്ഥാന്റെ 16-ആമത് ഗവര്‍ണര്‍ ആയിരുന്നു. രാജസ്ഥാനിലെ ആദ്യ വനിതാ ഗവര്‍ണ്ണറും ആണ് പ്രതിഭ. 1986 മുതല്‍ 1988 വരെ രാജ്യസഭാ ഉപാധ്യക്ഷയുമായിരുന്നു.