കൊല്ലം: സ്ത്രീപക്ഷ നിലപാടില്‍ പാര്‍ട്ടിക്ക് ആത്മാര്‍ഥതയില്ലെന്ന് എസ്.എഫ്.ഐ. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ. സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാംദിവസം പൊതുചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴാണ് അവർ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സിപിഎമ്മിന്‍റെ സമീപനങ്ങളെ വിമർശിച്ചത്.

To advertise here,

സ്ത്രീപക്ഷ നിലപാടിൽ പാർട്ടിക്ക് ആത്മാർഥതയില്ലെന്നായിരുന്നു അനുശ്രീയുടെ വിമർശനം. അന്ധവിശ്വാസം, അനാചാരം എന്നിവയ്‌ക്കെതിരായ നിലപാട് ക്യാമ്പയിന്‍ രൂപത്തില്‍ പാര്‍ട്ടി ഏറ്റെടുക്കാറുണ്ടെങ്കിലും സ്ത്രീപക്ഷ നിലപാടില്‍ ഈ സമീപനം ഉണ്ടാകുന്നില്ലെന്നും അനുശ്രീ പറഞ്ഞു.

സി.പി.എം. സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന കൊല്ലത്തെ എം.എല്‍.എ. എം. മുകേഷിനെതിരേ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ സമ്മളനത്തിൽ മുകേഷ് പങ്കെടുക്കാത്തത് ചർച്ചയാവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനുശ്രീയുടെ ഭാഗത്തുനിന്നുള്ള വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.