കൊല്ലം: രണ്ടുസമ്മേളനങ്ങളിൽ അവതരിപ്പിച്ച രണ്ടുവികസന നയരേഖകളിൽ ഉന്നത വിദ്യാഭ്യാസമേഖലയിൽ സി.പി.എം. നിർേദശിക്കുന്നത് കാതലായ മാറ്റം. വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലേക്കുമാറ്റാൻ ഉന്നതവിദ്യാഭ്യാസ മേഖലയെ മികവുറ്റതാക്കണമെന്നായിരുന്നു എറണാകുളം സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയുടെ ഊന്നൽ. ഉന്നതവിദ്യാഭ്യാസ രംഗത്ത് രണ്ടാംഘട്ടമായി നടത്തേണ്ട ഇടപെടലെന്താവണമെന്ന് പറയുന്ന കൊല്ലം സമ്മേളനരേഖ മൂലധനനിക്ഷേപത്തിനുള്ള വഴികളാണ് അന്വേഷിക്കുന്നത്.
ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രവേശനാനുപാതം 37 ശതമാനത്തിൽനിന്ന് അഞ്ചുവർഷം കൊണ്ട് 50 ആയി ഉയർത്താൻ പുതിയ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങണമെന്നായിരുന്നു എറണാകുളം രേഖയിലെ നിർദേശം. ഇപ്പോൾ 43.2 ശതമാനത്തിലെത്തിയ അനുപാതം 75 ആയി ഉയർത്താൻ സ്വകാര്യമേഖലയിലെ പങ്കാളിത്തവും വിവിധ സ്രോതസ്സുകളിൽനിന്നുള്ള ഫണ്ടുകളും ഉപയോഗപ്പെടുത്തുമെന്ന് പുതിയ രേഖ പറയുന്നു.
സർക്കാർ, സഹകരണ മേഖലകളിലും സ്വകാര്യമേഖലയിലും വൻകിട ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണമെന്ന 2022-ലെ നിർദേശത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് സർക്കാർ അനുമതി നൽകിയത്. ഇതിന്റെ തുടർച്ചയായി പൊതു- സ്വകാര്യപങ്കാളിത്തത്തോടെ വൻതോതിൽ ഉന്നതവിദ്യാഭ്യാസ - ഗവേഷണശാലകൾ സ്ഥാപിക്കുമെന്ന് കൊല്ലം രേഖ പ്രഖ്യാപിക്കുന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാംപസ് പാർക്കുകൾ തുടങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനെ ശക്തിപ്പെടുത്തും. ഉന്നത വിദ്യാഭ്യാസത്തെ സേവന, ഉത്പാദനമേഖലകളുമായി ബന്ധിപ്പിക്കും. വിവിധ സർവകലാശാലകളിലെ ഗവേഷണ സ്ഥാപനങ്ങളെ സംയോജിപ്പിക്കും. മികവിന്റെ കേന്ദ്രങ്ങൾ രൂപപ്പെടുത്തി കേരളം ആഗോള വിജ്ഞാനമുന്നേറ്റത്തിനൊപ്പം എത്തുമെന്നും രേഖ പറയുന്നു.
Content Highlights: cpm state conference development discussions
Published: 08 Mar 2025, 07:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented