ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസ് സെമി ഫൈനലില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം തോറ്റ് പുറത്ത്. കരുത്തരായ ഓസ്‌ട്രേലിയന്‍ വനിതാ ടീമാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യന്‍ ടീമിന്റെ സന്തോഷം ഇല്ലാതാക്കിയത് (3-0).
നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. റെബേക്ക ഗ്രെനിയര്‍ ഓസീസിനായി സ്‌കോര്‍ ചെയ്തപ്പോള്‍ വന്ദന കതാരിയയിലൂടെയായിരുന്നു ഇന്ത്യന്‍ മറുപടി.
വിവാദമായ തീരുമാനത്തോടെയായിരുന്നു ഷൂട്ടൗട്ടിന്റെ തുടക്കം. ഓസീസിന്റെ ആംബ്രോസിയ മലോണ്‍ എടുത്ത ആദ്യ കിക്ക് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സവിത സേവ് ചെയ്തിരുന്നു. എന്നാല്‍ കിക്ക് എടുക്കുന്ന സമയം ടൈമര്‍ ഓണായിരുന്നില്ലെന്ന കാരണത്താല്‍ ഓസീസ് ടീമിന് അധികൃതര്‍ രണ്ടാമതും അവസരം നല്‍കി. രണ്ടാം ശ്രമത്തില്‍ മലോണ്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു. എട്ട് സെക്കന്‍ഡുകളാണ് പെനാല്‍റ്റി കിക്കിനായി അനുവദിക്കുക. ഇന്ത്യയ്ക്കായി ആദ്യ കിക്കെടുത്ത ലാല്‍റെംസിയാമിക്ക് പിഴക്കുകയും ചെയ്തതോടെ ഓസീസിന് മത്സരത്തില്‍ ആനുകൂല്യവും ലഭിച്ചു. പിന്നാലെ കൈറ്റ്‌ലിന്‍ നോബ്ബ്‌സ് ഓസീസിനായി രണ്ടാം കിക്കും വലയിലെത്തിച്ചു. എന്നാല്‍ ഇന്ത്യയ്ക്കായി രണ്ടാം കിക്കെടുത്ത നേഹയ്ക്കും പിഴച്ചതോടെ ഷൂട്ടൗട്ടില്‍ ഓസീസ് വ്യക്തമായ ആധിപത്യം നേടി. ആമി ലോവ്ട്ടണ്‍ മൂന്നാം കിക്ക് വലയിലത്തിച്ച് ഓസീസിന് 3-0ന്റെ വ്യക്തമായ ലീഡ് സമ്മാനിച്ചു. ഷൂട്ടൗട്ടില്‍ നിലനില്‍ക്കാന്‍ ഇന്ത്യയ്ക്കായി നിര്‍ണായകമായ മൂന്നാം കിക്കെടുത്ത നവ്‌നീത് കൗറിനും പിഴച്ചതോടെ ഓസീസ് ഫൈനലിലേക്ക്. ഇന്ത്യയ്ക്ക് നിരാശയും.
ഓഗസ്റ്റ് ഏഴിന് നടക്കുന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടും.
Content Highlights: commonwealth games 2022 Indian women s hockey team lose to Australia in shootout
Published: 06 Aug 2022, 11:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented