
ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. പുരുഷ വിഭാഗം സിംഗിള്‍സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ കമല്‍ ശരത് അജന്ത സ്വര്‍ണം നേടി. ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്‌ഫോര്‍ഡിനെ തകര്‍ത്താണ് ഇന്ത്യന്‍ താരം വിജയം നേടിയത്.
ഒന്നിനെതിരേ നാല് ഗെയിമുകള്‍ക്കാണ് ശരത്തിന്റെ വിജയം. ആദ്യ ഗെയിം നഷ്ടപ്പെട്ടിട്ടും പോരാട്ടവീര്യത്തോടെ തിരിച്ചുവന്ന ശരത് പിച്ച്‌ഫോര്‍ഡിനെ പിച്ചിച്ചീന്തി. പിന്നീടുള്ള നാല് ഗെയിമുകളും നേടിയ ശരത് കരിയറിലെ തന്റെ രണ്ടാം കോമണ്‍വെല്‍ത്ത് സിംഗിള്‍സ് സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞു. സ്‌കോര്‍: 11-13, 11-7, 11-2, 11-6, 11-8.
2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശരത് കമല്‍ നേടുന്ന നാലാം മെഡലാണിത്. സിംഗിള്‍സ് സ്വര്‍ണത്തിന് പുറമേ മിക്‌സഡ് ഡബിള്‍സിലും പുരുഷ ടീം വിഭാഗത്തിലും സ്വര്‍ണം നേടിയ ശരത് പുരുഷ ഡബിള്‍സില്‍ വെള്ളിയും നേടി.
ശരത് കമലിന്റെ 13-ാം കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്. അതില്‍ ഏഴ് സ്വര്‍ണവും ഉള്‍പ്പെടും.
Content Highlights: cwg 2022, commonwealth games 2022, sharath kamal ajanta, sharath kamal, table tennis gold, sports
Published: 08 Aug 2022, 06:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented