തൃശ്ശൂർ: ക്രിസ്‌മസ്‌കാലത്ത് ജില്ലയുടെ പലഭാഗങ്ങളിലായി പ്രകാശിനെ കാണാം. മുളയിൽ നിർമിച്ച പുൽക്കൂടും നക്ഷത്രങ്ങളും കൂടാരങ്ങളും വിൽക്കാനാണ് കോയമ്പത്തൂർ ആർ.എസ്. പുരം സ്വദേശിയായ പ്രകാശ് തൃശ്ശൂരിലേക്ക് വരുന്നത്. 30 വർഷങ്ങൾക്കുമുൻപ് ചാലക്കുടിയിൽ എത്തിയ പ്രകാശ് അവിടെയുള്ള വൈദികനെ പരിചയപ്പെട്ടതാണ് ക്രിസ്‌മസ്‌യാത്രയ്ക്ക് വഴിത്തിരിവായത്.
പ്രകാശ് മുള ഉപയോഗിച്ച് കരകൗശലവസ്തുക്കൾ ഉണ്ടാക്കുന്നയാളാണെന്ന് അവിടെയുള്ള വൈദികൻ അറിയുകയും കരകൗശലവസ്തുക്കൾ നിർമിക്കാൻ നിർദേശിക്കുകയും ചെയ്തു. അതെല്ലാം വിറ്റുപോയപ്പോൾ തൃശ്ശൂരിനോട് തോന്നിയ വിശ്വാസമാണ് പിന്നീടുള്ള ഓരോ വർഷവും ക്രിസ്‌മസ്‌കാലത്ത് തൃശ്ശൂരിലേക്ക് കച്ചവടത്തിനായി എത്താൻ പ്രകാശിനെ പ്രേരിപ്പിച്ചത്. പാരമ്പര്യമായി കിട്ടിയ കൈത്തൊഴിലാണു മുളകൊണ്ടുള്ള വസ്തുക്കൾ നിർമിക്കൽ.
ഇത്തവണ കണിമംഗലം പാലത്തിന് സമീപമാണ് ക്രിസ്മസ് അലങ്കാരങ്ങൾ നിർമിക്കാൻ പ്രകാശ് തിരഞ്ഞെടുത്തിരിക്കുന്നത്. അരമണിക്കൂർ മതി പ്രകാശിന് ഓരോന്നും നിർമിക്കാൻ. ‘‘നാട്ടിൽ ക്രിസ്‌മസ് അലങ്കാരങ്ങൾക്ക് അത്ര പ്രാധാന്യമില്ല. പക്ഷേ, തൃശ്ശൂരിലെ ആളുകൾക്ക് ഇതെല്ലാം വളരെ പ്രിയപ്പെട്ടതാണ്. എന്നാൽ, ഇപ്പോൾ ആളുകൾ കൂടുതലും പ്ലാസ്റ്റിക് പുൽക്കൂടും മറ്റുമാണ് വാങ്ങുന്നത്. അതിനാൽ, ഈയിടെയായി നഷ്ടമാണ്’’-പ്രകാശൻ പറഞ്ഞു. എങ്കിലും ഇത്തവണയും തൃശ്ശൂർ തന്നെ ചേർത്തുപിടിക്കുമെന്ന പ്രതീക്ഷയിലാണ് പ്രകാശ്.
Content Highlights: Prakash, a craftsman from Coimbatore, sells handcrafted bamboo Christmas decorations in Thrissur.
Published: 16 Dec 2024, 08:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented