
ക്രിസ്മസിന് പ്ലം കേക്കില്ലാതെ എന്താഘോഷം. ക്രിസ്മസ് കേക്കും വൈനുമൊക്കെയായി അവസാനഘട്ട ഒരുക്കങ്ങളുടെ തിരക്കിലാണ് നമ്മള്‍. എന്നാല്‍ ആഘോഷങ്ങള്‍ക്കൊപ്പം ആരോഗ്യം കൂടി കാക്കേണ്ടതുണ്ടല്ലോ.
മൈദ ഒഴിവാക്കിയുള്ള കേക്കാണ് ഇത്തവണ ക്രിസ്മസിന് സ്‌പെഷ്യലെന്ന് സി.ജി.എച്ച്.എര്‍ത്ത് ഹോട്ടല്‍സ് കോര്‍പ്പറേറ്റ് പേസ്ട്രി ഷെഫായ ജിഷോ തോമസ് പറയുന്നു.ബജ്‌റ മില്ലെറ്റ് കൊണ്ടുള്ള റിച്ച് പ്ലം കേക്കാണ് ക്രിസ്മസ് സ്‌പെഷ്യലായി ഇത്തവണ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.
2023 -ന്റെ ധാന്യമായി യു.എന്‍. തിരഞ്ഞെടുത്ത ധാന്യമാണ് മില്ലെറ്റ്. പേള്‍ മില്ലെറ്റ് എന്നറിയപ്പെടുന്ന ബജ്‌റ (കമ്പം) ഇതില്‍ പ്രധാനിയാണ്. മുത്തുപോലെ തോന്നിപ്പിക്കുന്ന ഈ ചെറുധാന്യം ഇന്ത്യയില്‍ ധാരാളമായി ഉത്പ്പാദിപ്പിക്കുന്നുണ്ട്.
എങ്കിലും നമ്മളില്‍ പലര്‍ക്ക് ഇതിനെക്കുറിച്ച് കൃത്യമായ ധാരണയില്ല. ഇരുമ്പ്, സിങ്ക് കോപ്പര്‍,മഗ്നീഷ്യം , ഇ.ബി.കോംപ്ലക് വിറ്റാമിനുകളുടേയും കലവറയാണ് ഈ ധാന്യം. ഇതില്‍ കൂടുതല്‍ പരീക്ഷണങ്ങളുടെ കാലമാണിതെന്നും അദ്ദേഹം പറഞ്ഞു

ബജ്‌റ മില്ലെറ്റ് പൗഡര്‍ ഉപയോഗിച്ചുള്ള പ്ലം കേക്ക് ആദ്യമായി പരീക്ഷിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. കൃത്രിമ കളറും കാരമലും മറ്റു പ്രിസർവേറ്റീവുകളുമൊന്നും തന്നെ ഈ കേക്കില്‍ ഉപയോഗിച്ചിട്ടില്ല.
ഗ്ലൂട്ടന്‍ ഫ്രീ എന്നതാണെന്നും ഈ കേക്കിന്റെ പ്രത്യേകതയാണ്. റിഫൈന്‍ഡ് പഞ്ചസാരയുപയോഗിക്കാതെയാണ് ഈ കേക്ക് നിര്‍മ്മാണം, ബ്രൗണ്‍ ഷുഗറും ഇതിന്റെ പ്രധാനഘടകമാണ്.മില്ലെറ്റിന്റെ ഗുണങ്ങള്‍ക്കൊപ്പം വയറിന് പ്രശ്‌നങ്ങളുള്ളവര്‍ക്ക് പോലും ഇതു കഴിക്കാമെന്നും ഷെഫ് ജിഷോ പറയുന്നു.
കേക്കിലുപയോഗിച്ചിരിക്കുന്ന ഫ്രൂട്ട്‌സ് പ്രിസര്‍വേറ്റ് ചെയ്യാന്‍ വൈനും ആല്‍ക്കഹോളും ഉപയോഗിച്ചിട്ടുണ്ട്.മൈദ ഒഴിവാക്കിയുള്ള ആരോഗ്യദായകമായ കൂടുതല്‍ ആഹാരപദാര്‍ത്ഥങ്ങളുടെ പരീക്ഷണത്തിലാണ് താനെന്നും ഷെഫ് പറയുന്നു.
ബ്രഡുകളും മഫിനുകളുമെല്ലാം മില്ലെറ്റില്‍ തീര്‍ക്കാമെന്നും അദ്ദേഹം പറയുന്നു.പുത്തന്‍ പാചകപരീക്ഷണത്തിനൊരുക്കമാണെങ്കില്‍ ഇനി നമുക്ക് മില്ലെറ്റ് പരീക്ഷണങ്ങളുമാകാം.
Content Highlights: health benefits of bajra,millet,plum cake,grain of the year, x mas
Published: 24 Dec 2022, 05:51 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented