ഹാങ്ചൗ: ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഫൈനലില്‍. സെമിയില്‍ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് ജയത്തോടെയാണ് ഫൈനലില്‍ കടന്നത്.
ബംഗ്ലാദേശ് ഉയര്‍ത്തിയ 97 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 26 പന്തില്‍ നിന്ന് ആറ് സിക്സും രണ്ട് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന തിലക് വര്‍മയാണ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 26 പന്തില്‍ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 40 റണ്‍സോടെ പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 96 റണ്‍സ് ചേര്‍ത്തു. യശസ്വി ജയ്സ്വാളിന്റെ (0) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
നേരത്തോ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സിലെത്താനേ സാധിച്ചുള്ളൂ. മൂന്ന് താരങ്ങള്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നത്. നാല് ഓവറില്‍ വെറും 12 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ സായ് കിഷോറാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. വാഷിങ്ടണ്‍ സുന്ദര്‍ 15 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.
29 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത ജാക്കര്‍ അലിയാണ് ബംഗ്ലാനിരയിലെ ടോപ് സ്കോറര്‍. ഓപ്പണര്‍ പര്‍വേസ് ഹുസൈന് 32 പന്തില്‍ നിന്ന് 23 റണ്‍സെടുത്തു. ഇവരെ കൂടാതെ ആറ് പന്തില്‍ 14 റണ്‍സെടുത്ത റാക്കിബുള്‍ ഹസനാണ് രണ്ടക്കം കടന്ന മൂന്നാമെത്തെ താരം. ബംഗ്ലാദേശ് നിരയില്‍ 100-ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ ഏക താരവും റാക്കിബുളാണ്.
Content Highlights: Asian Games 2023 India vs Bangladesh Semi Final
Published: 06 Oct 2023, 09:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented