ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പൂള് എയിലെ മത്സരത്തില്‍ പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. രണ്ടിനെതിരേ 10 ഗോളുകള്‍ക്കാണ് ഇന്ത്യന്‍ സംഘം പാക് ടീമിനെ കീഴടക്കിയത്. പൂള് എയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്.
ഇതാദ്യമായാണ് ഇന്ത്യ - പാക് മത്സരത്തില്‍ ഒരു ടീം 10 ഗോളുകള്‍ നേടുന്നത്. പാക് ടീമിനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയാണിത്.
നാല് ഗോളുകള്‍ നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയ്ക്കായി തിളങ്ങി. 11, 17, 33, 34 മിനിറ്റുകളിലായിരുന്നു ഹര്‍മന്റെ ഗോളുകള്‍. വരുണ്‍ കുമാര്‍ രണ്ട് ഗോളുകള്‍ (41, 53) നേടി. മന്ദീപ് സിങ് (8), സുമിത് (30), ഷംഷേര്‍ സിങ് (46), ലളിത് ഉപാധ്യായ് (49) എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്കോറര്‍മാര്‍.
സൂഫിയാന് മുഹമ്മദ് (38), അബ്ദുള്‍ റാണ (45) എന്നിവര്‍ പാകിസ്താന്റെ ഗോളുകള്‍ നേടി.
Content Highlights: Asian Games 2023 Harmanpreet scores 4 India Beat Pakistan 10-2
Published: 30 Sept 2023, 08:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented