ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ഇ വി ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നു

To advertise here,

അനെർട്ട് ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം വിവിധ പദ്ധതികളിലായി പബ്ലിക് ഇ വി ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചു വരുന്നു. അനെർട്ട് വിവിധ സർക്കാർ ഓഫീസുകളിൽ EESL മായി സംയുക്തമായി 17 ചാർജിംഗ് സ്റ്റേഷനുകൾ കൂടാതെ വിവിധ സർക്കാർ വകുപ്പുകളുമായി യോജിച്ച് 6 സൗരോർജ്ജ ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിച്ചു.
സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ, മാളുകൾ, മറ്റ് കോർപ്പറേറ്റീവ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന DC ഫാസ്റ്റ് ചാർജിംഗ് മെഷീനുകളുടെ മെഷീൻ വിലയുടെ 25% സംസ്ഥാന സർക്കാർ സബ്‌സിഡിയായി നൽകി വരുന്നു.

ഹരിതോർജ്ജത്തിന്റെഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സൗരോർജ്ജ ചാർജിംഗ് സ്റ്റേഷനുകളിൽ സോളാർ സംവിധാനം ഒരുക്കിയാൽ 1 kW ന് Rs.20,000/- രൂപ നിരക്കിൽ പരമാവധി 50 kW ന് 10 ലക്ഷം രൂപ വരെ സംസ്ഥാന സർക്കാർ സബ്സിഡിയായി നൽകി വരുന്നു.

ലീസ് കോൺട്രാക്ട് ഓഫ് ഇ-കാർ

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഇ-വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി അനെർട്ടും കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിൻ കീഴിലുള്ള EESL മായി യോജിച്ച് വിവിധ തരത്തിലുള്ള ഇലക്ട്രിക് കാറുകൾ 30 ഓളം സർക്കാർ ഓഫീസുകൾക്ക് നൽകിയിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം കോർപ്പറേഷനും SCTL ഉം അനെർട്ടും യോജിച്ച് തിരുവനന്തപുരം നഗരപരിധിയിൽ ഉള്ള സംസ്ഥാന സർക്കാർ ഓഫീസുക്കൾക്കു ഇ-കാർ നൽകുന്ന പദ്ധതി ആയി വരുന്നു.