placeholder
രിതോർജജ ഉപഭോഗത്തിന് പ്രധാന്യം നൽകി, ജനങ്ങളെ ബോധവത്കരിക്കുന്നതിനായി അനെർട്ടും തിരുവനന്തപുരം നഗരസഭയും സംയുക്തമായി അവതരിപ്പിക്കുന്ന മെഗാ എക്‌സ്‌പോ തിരുവനന്തപുരത്ത് ഒരുങ്ങുകയാണ്. 'സൂര്യകാന്തി RE & EV എക്‌സ്‌പോ 2.0' എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രദർശനം ഫെബ്രുവരി 2,3,4 തീയതികളിൽ പുത്തരിക്കണ്ടം മൈതാനത്ത് വെച്ച് നടക്കും. പൊതുജനങ്ങൾക്ക് ഊർജ്ജ മേഖലയിലെ പുത്തൻ സാധ്യതകൾ പരിചയപ്പെടാനുള്ള സുവർണാവസരമാണ് എക്‌സ്‌പോയിലൂടെ  ഒരുക്കുന്നത്.

To advertise here,

അക്ഷയ ഊർജോപകരണങ്ങളുടെ പ്രദർശനം, ടെക്‌നിക്കൽ സെമിനാറുകൾ, പ്രൊജക്ട് പ്രസന്റേഷൻസ്, നിർമ്മാതാക്കളുമായും ബാങ്ക് ഉദ്യോഗസ്ഥരുമായും നേരിട്ട്  സംവദിക്കാനുള്ള അവസരം, ബിസിനസ് ടു ബിസിനസ് മീറ്റിങ്ങുകൾ, നിർമാതാക്കളും ഗുണഭോക്താക്കളും തമ്മിലുള്ള കൂടിക്കാഴ്ച, ജോബ് ഫെയറുകൾ, 100-ഓളം പ്രദർശന സ്റ്റാളുകൾ, 500 ലധികം വിദഗ്ധരുടെ പങ്കാളിത്തം, നൂതനമായ പദ്ധതികളുടെ അവതരണം എന്നിവ എക്‌സ്‌പോയുടെ പ്രധാന ആകർഷണമാണ്. കൂടാതെ ദിവസവും ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ആകർഷണീയമായ സമ്മാനങ്ങളും ലഭിക്കും.കൂടുതൽ വിവരങ്ങൾക്കായി 9188119415,1-800-425-1803 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.