തിരുവനന്തപുരം: നവകേരള സൃഷ്ടിയിലും ഊർജ സ്വയംപര്യാപ്തതയിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സൗരോർജത്തിനു സാധിക്കും. വീടിനു മുകളിൽ 365 ദിവസവും കത്തിജ്വലിക്കുന്ന സൂര്യശോഭയുണ്ടാകുമ്പോൾ അതിൽനിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണ് നല്ലത് എന്ന തിരിച്ചറിവ് മലയാളികൾക്കു വന്നുകഴിഞ്ഞു. ശരിയായ വിധത്തിലുള്ള സോളർ സംവിധാനം ഏർപ്പെടുത്തിയാൽ വീട്ടിലെ വൈദ്യുതി ബിൽ നല്ലൊരു ശതമാനം കുറയ്ക്കാനാകും.
'സോളാർ സിറ്റി' പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയിൽ അനെർട്ട് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളെ സൗരോർജ്ജവത്കരിക്കുക എന്ന ആശയം ലക്ഷ്യമിട്ടാണ് സോളാർ സിറ്റി പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാർ അനെർട്ട് മുഖേനെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കേരളത്തിൽ നിന്ന് തിരുവനന്തപുരം നഗരസഭയെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. അതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സ്മാർട്ട്‌സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 500ൽ പരം പൊതുകെട്ടിടങ്ങളിൽ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. സമ്പൂർണ്ണ സൗരവത്കരണത്തിന്റെ ഭാഗമായി 100 മെഗാവാട്ടിന്റെ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ രണ്ടാംഘട്ടമായി, തിരുവനന്തപുരം നഗരത്തിലെ ഗാർഹിക ഉപഭോക്താക്കൾക്ക് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാൻ അവസരമൊരുക്കുന്ന പദ്ധതി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് നടപ്പിലാക്കുന്നത്.
തിരുവനന്തപുരം നഗരസഭയിലെ 25000 ഗാർഹിക ഉപഭോക്താക്കൾക്ക് ആദ്യ ഘട്ടത്തിൽ അവസരം ലഭിക്കും. രജിസ്റ്റർ ചെയ്യുന്ന ഗുണഭോക്താക്കൾക്ക് അടിസ്ഥാന വിലയുടെ 40 % വരെ സബ്‌സിഡിയും അനുവദിക്കും. കൂടാതെ ഈ പദ്ധതിക്കായി വിവിധ ബാങ്കുകൾ കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പാ സംവിധാനവും രൂപീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന ലോണിന് സംസ്ഥാന സർക്കാർ നൽകുന്ന 5 % പലിശയിളവും ലഭിക്കും. നിലവിൽ ഹോം ലോണുകൾ ഉള്ള ഗുണഭോക്താക്കൾക്ക് ആ ലോണിന്റെ ടോപ് അപ്പ് ആയി ലോൺ ലഭിക്കുന്നതാണ്.
2 കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെ ശേഷിയുള്ള സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നവർക്കാണ് ഈ പദ്ധതിയിൽ സബ്‌സിഡി ലഭ്യമാക്കിയിട്ടുള്ളത്. എന്നാൽ ഫ്‌ലാറ്റുകൾ പോലെയുള്ള ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികൾക്ക് 500 കിലോവാട്ട് വരെ ശേഷിയുള്ള നിലയങ്ങൾ സബ്‌സിഡിയോടെ സ്ഥാപിക്കാനുള്ള അനുമതിയുണ്ട്. അനെർട്ട് ടെൻഡർ പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത കമ്പനികൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കമ്പനികളുടെ സാങ്കേതിക സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിന് SEBI (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നിഷ്‌കർഷിക്കുന്ന ഗ്രേഡിങ്ങാണ് മാനദണ്ഡമായി എടുത്തിട്ടുള്ളത്.ഇത്തരത്തിൽ സ്ഥാപിക്കുന്ന പ്ലാന്റുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സർക്കാർ ഏജൻസിയായ NISE ( നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജി ) യുടെ സേവനവും ലഭ്യമാകുന്നു.കൂടാതെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി അനെർട്ട് കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിൻ കീഴിലുള്ള EESL മായി യോജിച്ച് വിവിധ തരത്തിലുള്ള ഇലക്ട്രിക് കാറുകൾ സർക്കാർ ഓഫീസുകൾക്ക് നൽകി വരുന്നു. കൂടാതെ അനെർട്ട് ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം പബ്ലിക് ഇ വി ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിച്ചു വരുന്നു.
കാർഷിക മേഖലയിൽ നിലവിലുള്ള വൈദ്യുത പമ്പുകൾ സൗരോർജ്ജത്തിലേക്ക് മാറ്റുന്നതോടൊപ്പം വരും വർഷങ്ങളിൽ കർഷകർക്ക് ഒരു അധിക വരുമാനം കൂടെ ലഭിമാക്കുവാൻ ഉതകുന്ന തരത്തിൽ സ്ഥാപിച്ചു നൽകുന്ന പിഎം കുസും പദ്ധതി, അക്ഷയ ഊർജ്ജ മേഖലയുടെ ഗുണഫലങ്ങൾ എല്ലാത്തരം ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഹരിത വരുമാന പദ്ധതി, ഗ്രിഡ് വൈദ്യുതി ലഭ്യമല്ലാത്ത വിദൂര ആദിവാസി കോളനികളിൽ സോളാർ പവർ പ്ലാന്റുകളോടൊപ്പം ചെറിയ കാറ്റാടി യന്ത്രങ്ങള് കൂടി സ്ഥാപിച്ചുള്ള ഹൈബ്രിഡ് പ്ലാന്റുകള് സ്ഥാപിക്കുന്ന പദ്ധതി, സംസ്ഥാനത്തെ വിവിധ സര്ക്കാ ർ, പൊതുമേഖല സ്ഥാപനങ്ങളിൽ സൗരോര്ജ്ജത നിലയങ്ങൾ സ്ഥാപിക്കുന്ന പദ്ധതി, പച്ചക്കറി, പഴം, പൂവ് മുതലായ വിഭവങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ശീത സംഭരണി, ഗാര്ഹിനക പുരപ്പുറ സൗരോർജ്ജ സബ്‌സിഡി പദ്ധതി ഉൾപ്പടെയുള്ള മറ്റ് അനേകം പ്രവർത്തനങ്ങളും അനെർട്ട് കേരളത്തിലുടനീളം നടപ്പിലാക്കി വരുന്നു.
കൂടുതൽ വിവരങ്ങൾക്കായി 9188119415, 1-800-425-1803 എന്ന നമ്പറിൽ ബന്ധപ്പെടുക.
Content Highlights: trivandrum soon to be declared as solar city
Published: 23 Jan 2024, 01:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented