മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ സര്‍വ്വകാല റെക്കോഡിലേക്ക്. 150 സ്ഥലങ്ങളിലായി 450 സ്‌ക്രീനുകള്‍ ഒരു ദിവസം 1000 പ്രദര്‍ശനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്.

To advertise here,

റിലീസിനുശേഷം പ്രേക്ഷകരുടെ തിരക്കുകൊണ്ട് തീയറ്ററുകള്‍/സ്‌ക്രീനുകള്‍ വന്‍ രീതിയില്‍ വര്‍ധിപ്പിച്ചിരിക്കുന്നു.  കോവിഡ് പ്രതിസന്ധി ഉണ്ടാക്കിയ ഒരു ഇടവേളക്ക് ശേഷം വേള്‍ഡ് വൈഡ് ഫിലിംസിംന്റെ ഒരു ഗംഭീര തിരിച്ചു വരവു കൂടിയാണ് ആറാട്ട്.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒരു മുഴുനീള മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ആറാട്ട്

സംഗീതമാന്ത്രികന്‍ എ.ആര്‍. റഹ്മാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറുമെല്ലാം തരംഗമായി മാറിയിരുന്നു.  വില്ലന്‍ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹന്‍ലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്.

Content Highlights: Aarattu Movie Mohanlal Movie crosses records in Gulf Countries, GCC