ആറാട്ട് സിനിമയെ ഇകഴ്ത്തിക്കാണിക്കാനുള്ള മനഃപൂര്‍വ്വ ശ്രമങ്ങള്‍ നടക്കുന്നതായി സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. ആരോപണങ്ങള്‍ക്കിടയിലും പ്രേക്ഷകരില്‍ അര്‍പ്പിച്ച വിശ്വാസം നിറഞ്ഞ സ്‌നേഹത്തോടെ അവര്‍ തിരിച്ചുനല്‍കി എന്ന് അദ്ദേഹം പ്രതികരിച്ചു.

To advertise here,

സിനിമയെ വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ചിലര്‍ പടം കാണാതെ വിമര്‍ശിക്കുന്നു. ഒരു ചിത്രത്തെ ബോധപൂര്‍വ്വം ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമം മുഴുവന്‍ സിനിമാ മേഖലയേയും ബാധിക്കുമെന്നും ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.