ഇരട്ടി പഞ്ചിൽ 'തലയുടെ വിളയാട്ട്'; ആറാട്ടിനുവേണ്ടി മോഹൻലാലും എം.ജി ശ്രീകുമാറും വീണ്ടും
മോഹൻലാൽ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ആറാട്ടിന്റെ തീം സോങ് പുറത്തിറങ്ങി. രാഹുൽ രാജ് ഈണം പകർന്നിരിക്കുന്ന ഗാനം ലിറിക്കൽ വീഡിയോ ആയാണ് ഇറക്കിയിരിക്കുന്നത്.
എം.ജി ശ്രീകുമാറും ഫെജോയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫെജോയും ഹരിനാരായണനും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. വില്ലന് ശേഷം മോഹൻലാലും ബി. ഉണ്ണിക്കൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്.
ശ്രദ്ധ ശ്രീനാഥ് ആണ് നായിക. ഫെബ്രുവരി 18-നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു. സംഗീതമാന്ത്രികൻ എ.ആർ. റഹ്മാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്.
പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. വിജയ് ഉലകനനാഥ് ആണ് ഛായാഗ്രഹണം. ആർ.ഡി ഇല്ല്യൂമിനേഷൻസ്, ശക്തി (എം.പി.എം ഗ്രൂപ്പ്) എന്നിവരാണ് നിർമാണം.
Content Highlights: Aaraattu Theme Song, Thalayude Vilayattu, Mohanlal, Rahul Raj, B.Unnikrishnan, M.G Sreekumar, Fejo
Published: 15 Feb 2022, 05:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented