മോഹൻലാൽ - ബി.ഉണ്ണികൃഷ്ണൻ - ഉദയകൃഷ്ണ ടീം ഒരുക്കുന്ന മാസ് എന്റർടെയ്നർ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ചിത്രത്തിന്റെ ടിക്കറ്റ് പ്രീ ബുക്കിങ് ഗൾഫ് രാജ്യങ്ങളായ യു.എ.ഇ, ഒമാൻ , ബഹറൈൻ, എന്നിവിടങ്ങളിൽ ആരംഭിച്ചു.  മികച്ച പ്രതികരണമാണ് ആദ്യ മണിക്കൂറുകളിൽ തന്നെ ബുക്കിങ്ങിന് ലഭിക്കുന്നത്. 

To advertise here,

ആദ്യ ദിനങ്ങളിലെ ടിക്കറ്റുകൾ വളരെ വേഗത്തിലാണ് ബുക്ക് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. കോവിഡ് പ്രതിസന്ധി ഉണ്ടാക്കിയ ഒരു ഇടവേളക്ക് ശേഷം വേൾഡ് വൈഡ് ഫിലിംസിംന്റെ ഒരു ഗംഭീര തിരിച്ചു വരവു കൂടിയാണ് ആറാട്ട്.  സിനിമാ മേഖലയിൽ കോവിഡ് വരുത്തിയ പ്രതിസന്ധിക്ക് ശേഷം തിയറ്ററുകൾ വീണ്ടും സജീവമായി കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഗൾഫ് നാടുകളിൽ നല്ല പ്രതികരണം ആറാട്ടിന് ലഭിക്കുമെന്ന് അണിയറക്കാർ ഉറച്ചു വിശ്വസിക്കുന്നു. ആരാധകർക്കും കുടുംബപ്രേക്ഷകർക്കും ഒരു പോലെ ഇഷ്ടപെടുന്ന ഒരു ചിത്രമായിരിക്കും ആറാട്ടെന്നാണ് എല്ലാവരുടേയും പ്രതീക്ഷ.

ഫെബ്രുവരി 18-നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു.

സം​ഗീതമാന്ത്രികൻ എ.ആർ. റഹ്മാനും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം തരം​ഗമായി മാറിയിരുന്നു

വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്.

Content Highlights : Mohanlal B Unnikrishnan Aaraattu Pre booking Started in Gulf Countries