ലയാള സിനിമയിലെ വളര്‍ന്ന് വരുന്ന നടനാണ് ലുക്ക്മാന്‍. തന്നെ ഏല്‍പ്പിക്കുന്ന ഏത് കഥാപാത്രത്തെയും കയ്യടക്കത്തോടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്ന ചുരുക്കം നടന്‍മാരില്‍ ഒരാള്‍. ചെറിയ റോളുകളില്‍ നിന്ന് ലീഡ് റോള്‍ വരെ എത്തി നിൽക്കുന്നു ലുക്ക്മാന്റെ കരിയർ. മോഹൻലാലിനൊപ്പം പ്രവർത്തിച്ച അനുഭവം മാതൃഭൂമി ഡോട്ട് കോമിന്റെ യുവേഴ്സ് ട്രൂലിയിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. 

To advertise here,

ആറാട്ടിലായിരുന്നു മോഹൻലാലിനൊപ്പം ലുക്ക്മാൻ എത്തിയത്. നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു ഇത്. ലാലേട്ടനെ വിറപ്പിച്ച് നിര്‍ത്തുന്ന കഥാപാത്രമായിരുന്നു ആറാട്ടിലെന്ന് ലുക്ക്മാൻ പറഞ്ഞു. ഡാ എന്നൊക്കെ വിളിച്ച് സംസാരിക്കണമായിരുന്നു. പേടിയായിരുന്നു അങ്ങനെ സംസാരിക്കാന്‍. ലാലേട്ടനോട് ചോദിച്ചപ്പോള്‍ സാരമില്ല മോനെ സിനിമയല്ലേ എന്ന് പറഞ്ഞു.

"പുള്ളി ഓക്കേ ആയിരുന്നു...അടിപൊളിയാണ് ലാലേട്ടന്‍. ലാലേട്ടനെപ്പോലെയുള്ള മുതിര്‍ന്ന നടന്‍മാരുടെ കൂടെ ഉള്ള ഭിനയത്തില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ ഉണ്ട്." ലുക്ക്മാന്റെ വാക്കുകള്‍.

ഇത്രയും വര്‍ഷമായിട്ടും ലാലേട്ടനും മമ്മൂക്കയും ഒക്കെ സിനിമയോട് കാണിക്കുന്ന സീരിയസ്‌നസ്സ് ഉണ്ട് അത് കാണുമ്പോൾ അവരുടെ കൂടെ ഉള്ള നമ്മളും അത്‌പോലെ ആകും. കുറച്ച് കൂടെ എളുപ്പമാകും ഫ്രെയിമുകളെന്നും താരം കൂട്ടിച്ചേർത്തു.