കോഴിക്കോട്: ആരാധകർ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ആറാട്ട് പ്രദർശനത്തിനെത്തി. മോഹൻലാൽ മാസ് അവതാരത്തിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കുകയാണ് ആരാധകർ. ന​ഗരത്തിലെ തിയേറ്ററുകളിൽ ആദ്യ ഷോയ്ക്ക് തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 

To advertise here,

കേരളത്തിലും ​ഗൾഫ് രാജ്യങ്ങളിലും ദിവസങ്ങൾക്ക് മുമ്പേ ആരംഭിച്ച ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കോവിഡ് പ്രതിസന്ധി ഉണ്ടാക്കിയ ഒരു ഇടവേളക്ക് ശേഷം വേൾഡ് വൈഡ് ഫിലിംസിംന്റെ ഒരു ഗംഭീര തിരിച്ചു വരവു കൂടിയാണ് ആറാട്ട്.

ബി.ഉണ്ണിക്കൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ മുഴുവൻ പേര്  നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒരു മുഴുനീള മാസ് എന്റർടെയ്നർ ചിത്രമായിരിക്കും ആറാട്ട്

സം​ഗീതമാന്ത്രികൻ എ.ആർ. റഹ്മാനും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം തരം​ഗമായി മാറിയിരുന്നു

വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്.

Content Highlights : Mohanlal movie Aaraattu First day Boxoffice collection, audience response