മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. കറുത്ത ഷര്‍ട്ടും മുണ്ടുമണിഞ്ഞ് കളരി മുറയില്‍ മോഹന്‍ലാലിനെ അവതരിപ്പിച്ചിരിക്കുന്ന പോസ്റ്റര്‍ തരംഗമായി കഴിഞ്ഞു. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് കഥയൊരുക്കുന്നത്.

To advertise here,

നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. 

ഒരു കോമഡി  ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വില്ലന്‍ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹന്‍ലാലിന് വേണ്ട തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Content Highlights : Mohanlal B Unnikrishnan udaykrishna Movie Arattu new poster