
മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആറാട്ടിന്റെ ചിത്രീകരണം ആരംഭിച്ചു. ഉദയ്കൃഷ്ണ കഥയൊരുക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്,.
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
ഒരു കോമഡി ആക്ഷൻ എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. 2255 എന്ന നമ്പറിലുള്ള കറുത്ത വിന്റേജ് ബെൻസ് കാറായിരിക്കും ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ വാഹനമെന്നും വിവിധ സിനിമാ ഗ്രൂപ്പുകളിൽ ചർച്ചയായിരുന്നു,.
വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ട തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
Content Highlights : Mohanlal B Unnikrishnan udaykrishna Movie Arattu Shooting Started
Published: 23 Nov 2020, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented