
‘25 വർഷം വേണ്ടിവന്നു ഇവിടെയൊന്നു തലകാണിക്കാൻ’ -ഐ.എഫ്.എഫ്.കെ. വേദിയിൽ തന്റെ സിനിമയുമായെത്തിയ കുഞ്ചാക്കോ ബോബൻ മേള നഗരിയുടെ ഉത്സവാന്തരീക്ഷത്തിൽ ആവേശത്തോടെ പറഞ്ഞു. ‘സന്തോഷം, അഭിമാനം, ആശ്വാസം’- തന്റെ അഭിനയജീവിതത്തിൽ 25 വർഷം പിന്നിടുന്ന കുഞ്ചാക്കോയുടെ ഈ വാക്കുകളിലുണ്ടായിരുന്നു മേളയുടെ താളം.
മത്സരവിഭാഗത്തിലെ മലയാള സിനിമയായ ‘അറിയിപ്പി’ന്റെ ആദ്യ പ്രദർശനം കാണാൻ ടാഗോർ തിയേറ്ററിൽ എത്തിയതായിരുന്നു കുഞ്ചാക്കോ ബോബൻ. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ സഹനിർമാതാവുകൂടിയാണ് കുഞ്ചാക്കോ ബോബൻ.

ചലച്ചിത്രമേളയിൽ പ്രേക്ഷകർക്കൊപ്പമിരുന്ന് സിനിമ കണ്ടത് പുതിയ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിനിമയ്ക്കിടയിൽപ്പോലും പ്രേക്ഷകർ കൈയടിച്ചതും സിനിമ തീർന്നപ്പോൾ അഭിനന്ദിച്ചതുമൊക്കെ മറക്കാനാകാത്ത അനുഭവമാണ്. മലയാളികൾ പൊളിയാണ്, അടിപൊളിയാണ്. മത്സരവിഭാഗത്തിൽ എത്തുക എന്നതായിരുന്നില്ല, നല്ല സിനിമയുടെ ഭാഗമാവുക എന്ന ആഗ്രഹത്തിലായിരുന്നു ‘അറിയിപ്പ്’ ചെയ്തത്.

ഐ.എഫ്.എഫ്.കെ. പോലൊരു വിഖ്യാത മേളയുടെ ഭാഗമായിരുന്ന് ഈ ചിത്രം കാണാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഇനിയും ഇതിലും നല്ല സിനിമകളുമായി ഇവിടെയെത്തണം -കുഞ്ചാക്കോ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ മഹേഷ് നാരായണൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, ചിത്രത്തിലെ നായിക ദിവ്യ പ്രഭ, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവരും ടാഗോർ തിയേറ്ററിൽ സിനിമ കാണാനെത്തിയിരുന്നു.
Content Highlights: kunchacko boban in iffk 2022 to watch his movie ariyippu, 27th iffk updates
Published: 11 Dec 2022, 10:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented