
തിരുവനന്തപുരം: ഇത്തവണ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിശബ്ദ സിനിമയായ "നോസ്ഫറാത്തു" (Nousferatu) പ്രദർശിപ്പിച്ചു.1922-ൽ ഇറങ്ങിയ ജർമൻ ഹൊറർ സിനിമ 2022-ൽ നൂറ് വർഷം തികയുകയാണ്.ഈ സന്ദർഭത്തിൽ ബ്രിട്ടീഷ് പിയാനോയിസ്റ്റായ ജോണി ബെസ്റ്റ്- ൻ്റെ തൽസമയ പശ്ചാത്തല സംഗീതത്തോട് കൂടിയാണ് സിനിമ പ്രദർശിപ്പിച്ചത്.
സിനിമയുടെ ആദ്യ നാൾ മുതൽ സിനിമ പ്രേമികളിൽ ഭീതി ജനിപ്പിക്കാൻ കാരണമായ മികച്ച സിനിമയാണ് നോസ്ഫറാത്തു.അതിൽ സംഗീതത്തിൻ്റെ കയ്യൊപ്പ് കൂടി ചാലിച്ചപ്പോൾ അത് മറ്റൊരു അനുഭവം ആയിരുന്നു. ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ ദൃശ്യവിരുന്നിന് സാക്ഷിയാകാൻ വന്ന ഭൂരിഭാഗം പ്രേക്ഷകരും യുവജനങ്ങൾ ആയിരുന്നു.ഓരോ ഷോട്ടിനോടും ഇണങ്ങി നിൽക്കുന്ന പാശ്ചാത്തല സംഗീതം തങ്ങളെ സിനിമയുടെ മറ്റൊരു ലോകത്തേക്ക് എത്തിച്ചു എന്ന് യുവാക്കൾ പ്രതികരിച്ചു.
എഫ്. ഡബ്ലിയു.മുർനാവിൻ്റെ സംവിധാനത്തിൽ വിരിഞ്ഞ ഈ സിനിമ ബ്രാം സ്റ്റോക്കറിൻ്റെ നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതാണ്.പിന്നീട് വന്നിട്ടുള്ള എല്ലാ ഡ്രാക്കുള വാംപയർ സിനിമകൾക്കും പ്രചോദനം ആവുകയും ചെയ്തു.ഇക്കാലത്തും പ്രേക്ഷകരുടെ മനസ്സിൽ നോസ്ഫറാത്തു കോളിളക്കം സൃഷ്ടിക്കുന്നു എന്നതിൻ്റെ തെളിവായി മികച്ച കയ്യടികളോടുകൂടിയാണ് സിനിമ പ്രദർശനം അവസാനിച്ചത്.
Content Highlights: Nousferatu F. W. Murnau German Expressionist horror film IFFK
Published: 13 Dec 2022, 12:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented