തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ലിജോ ജോസ് പല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം 'നൻപകൽ നേരത്ത് മയക്ക'ത്തിന് വൻവരവേൽപ്. ചിത്രം കാണാൻ ഡെലിഗേറ്റുകളുടെ വൻതിരക്കാണ് അ‌നുഭവപ്പെട്ടത്.

To advertise here,
placeholder
ചിത്രം കാണാനുള്ള ഡെലിഗേറ്റുകളുടെ നീണ്ട ക്യൂ.

പ്രദർശനം തുടങ്ങുന്നതിന് ഏറെ മുമ്പേതന്നെ മേളയുടെ പ്രധാനവേദിയായ ടാഗോർ തിയറ്ററിൽ വലിയ ക്യൂ രൂപപ്പെട്ടിരുന്നു. നൂറുകണക്കിന് ആളുകളാണ് പ്രദർശനം കാണാനാവാതെ മടങ്ങിയത്. ഇതേത്തുടർന്ന് ടാഗോറിൽ സംഘർഷവുമുണ്ടായി. പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കിയത്.

സംഘർഷത്തിനിടയിലും ചിത്രത്തിന്റെ പ്രദർശനത്തിനായി എൽജെപി ടാഗോറിൽ എത്തിയപ്പോൾ കരഘോഷത്തോടെയാണ് കാണികൾ വരവേറ്റത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹരീഷും അ‌ദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പ്രദർശനത്തിനു ശേഷം ചോദ്യോത്തരവേളയിൽ സംവിധായകൻ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

placeholder
ടാഗോറിലെ പ്രദർശനത്തിൽനിന്ന്.

പ്രതീക്ഷയ്ക്കൊത്ത ചിത്രമാണ് നൻപകലെന്നാണ് ചിത്രം കണ്ടശേഷം ഡെലിഗേറ്റുകൾ പ്രതികരിച്ചത്. എൽജെപിയുടെ ഉജ്ജ്വലമായ മെയ്ക്കിങ്ങിനൊപ്പം മമ്മൂട്ടിയുടെ പ്രകടനവും കാണികൾ എടുത്തുപറയുന്നു. ചിത്രം അ‌വസാനിച്ചപ്പോൾ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞെന്നാണ് ഭീഷ്മപർവത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചത്. ലിജോയുടെ മികച്ച സിനിമയെന്ന് ചിത്രം കണ്ട സംവിധായകൻ സനൽകുമാർ ശശിധരൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

placeholder
എൽജെപിയും തിരക്കഥാകൃത്ത് ഹരീഷും തിയറ്റററിൽ.

നൻപകലിന്റെ വേൾഡ് പ്രീമിയറാണ്  ഇന്ന് നടന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിസർവേഷൻ ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ സീറ്റുകൾ നിറഞ്ഞിരുന്നു. നാളെ ഏരീസ് തിയറ്ററിൽ നടക്കുന്ന രണ്ടാം പ്രദർശനത്തിനുള്ള സീറ്റുകളും ഇന്ന് രാവിലെ എട്ടു മണിയ്ക്ക് റിസർവേഷൻ ആരംഭിച്ച് അ‌ഞ്ചു മിനിറ്റിനുള്ളിൽ തന്നെ നിറഞ്ഞിരുന്നു. ബുധനാഴ്ച അ‌ജന്തയിലാണ് മേളയിൽ ചിത്രത്തിന്റെ അ‌വസാന പ്രദർശനം.