തിരുവനന്തപുരം: തന്റെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം സിനിമയ്ക്ക് അനുകൂലമല്ലെന്ന് തുർക്കിഷ് സംവിധായകൻ തായ്ഫുൻ പെഴ്സിമോളു. രാജ്യാന്തര മേളയിൽ വ്യാഴാഴ്ച നടന്ന മീറ്റ് ദി ഡയറക്ടേഴ്സ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തായ്ഫുനിന്റെ പുതിയ ചിത്രം 'കെർ' ചലച്ചിത്രമേളയിൽ അ‌ന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.

To advertise here,

വലതുപക്ഷ ഭരണകൂടത്തിനു കീഴിൽ തുർക്കിയിലെ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലം സിനിമ ഉൾപ്പടെയുള്ള മേഖലകൾക്ക് അനുകൂലമല്ല. പ്രത്യാശയോടെയാണ് മനുഷ്യർ ജീവിക്കേണ്ടത്. ജീവിതം അവസാനിച്ചുവെന്ന് കരുതുമ്പോഴാവും ചിലപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നതെന്നും തായ്ഫുൻ പെഴ്സിമോളു പറഞ്ഞു.

ഡിജിറ്റലൈസേഷൻ മൂലം ഇന്ത്യയിലെ സിനിമകളുടെ എണ്ണത്തിൽ വർധച്ചെങ്കിലും നിലവാരത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കിയെന്നും ബംഗാളി സംവിധായകൻ അതനു ഘോഷ് പറഞ്ഞു. സംവിധായകരായ സിദ്ധാർഥ് ചൗഹാൻ, അരവിന്ദ് എച്ച്. തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മീരാസാഹേബ് മോഡറേറ്ററായിരുന്നു.