തിരുവനന്തപുരം: അ‌ധികാരം ഉണ്ടായിരുന്നെങ്കിൽ ഫിലിം സ്കൂളുകളുടെ പ്രവർത്തനം താൻ അ‌വസാനിപ്പിക്കുമായിരുന്നെന്ന് ഹംഗേറിയൻ ചലച്ചിത്ര പ്രതിഭ ബേലാ താർ. കേരള രാജ്യാന്ത ചലച്ചിത്രമേളയിലെ അ‌രവിന്ദൻ മെമോറിയൽ ലക്ചറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അ‌ദ്ദേഹം. ​ഇത്തവണത്തെ മേളയിലെ ​ലൈഫ്​ടൈം അ‌ച്ചീവ്മെന്റ് പുരസ്കാരം ബേലാ താറിനാണ്.

To advertise here,

സിലബസ് വച്ച് ഫിലിം സ്കൂളുകളിൽ പഠിക്കേണ്ടതല്ല ചലച്ചിത്ര നിർമാണം. തിരക്കഥകൾ സിനിമയിൽ നിന്നും വേറിട്ട ഭാഷയാണ്. ചിത്രീകരണ സമയത്ത് അത് ഉപയോഗ ശൂന്യമാകുന്ന പേപ്പർ മാത്രമാണത്. ചിത്രീകരണ സമയത്ത് കാമറയിൽ നടക്കേണ്ട പ്രക്രിയയാണ് എഡിറ്റിംഗ്. അത് സ്വാഭാവികമായി സംഭവിക്കണമെന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ബേലാ താറിനെക്കുറിച്ച് സി.എസ്. വെങ്കിടേശ്വരൻ രചിച്ച 'കാലത്തിന്റെ ഇരുൾഭൂപടങ്ങൾ' എന്ന പുസ്തകം മന്ത്രി പി. രാജീവ് ബേലാ താറിന് നൽകി പ്രകാശിപ്പിച്ചു. ബേലാ താറിനെക്കുറിച്ച് ഇന്ത്യൻ ഭാഷയിൽ പുറത്തിറങ്ങുന്ന ആദ്യ പുസ്തകമാണിത്. അക്കാദമി ചെയർമാൻ രഞ്ജിത്ത്, സെക്രട്ടറി സി. അജോയ്, ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.