
തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെക്കുറിച്ച് ധാരണയുള്ളവരാകണം സിനിമാ നിരൂപണം നടത്തേണ്ടതെന്ന് അസാമീസ് സംവിധായിക റീമാ ബൊറ. രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. മേളയിലെ കെ.ആർ.മോഹൻ പുരസ്കാര ജൂറി കൂടിയാണ് റീമാ ബൊറ.
'സിനിമ നിർമ്മിക്കാനുള്ള ധനസമാഹരണത്തിന് സമൂഹ മാധ്യമങ്ങൾ ഉപകരിച്ചിട്ടുണ്ട്. എന്നാൽ, അതേ മാധ്യമങ്ങളിൽ എന്റെ ചിത്രത്തെക്കുറിച്ച് വസ്തുതാ വിരുദ്ധമായ വിശകലനങ്ങൾ വന്നിട്ടുണ്ട്. സിനിമാരംഗത്തെക്കുറിച്ച് ധാരണയുണ്ടാക്കിയ ശേഷമാകണം നിരൂപകർ വിമർശനത്തിന് ഇറങ്ങേണ്ടത്' - റീമ പറഞ്ഞു.
അതേസമയം, സിനിമാ നിരൂപണത്തെ അക്കാദമികതലത്തിൽ നിന്നും സാധാരണക്കാരിലേക്ക് എത്തിക്കാൻ നവ മാധ്യമ ചർച്ചകൾ ഉപകരിക്കുന്നതായി ചർച്ചയിൽ പങ്കെടുത്ത നിരൂപകൻ പി. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. എല്ലാത്തരം എഴുത്തുകളും അഭിപ്രായങ്ങളും ഉണ്ടാകണമെന്നും പ്രേക്ഷകരാണ് അഭിപ്രായങ്ങൾ വേർതിരിച്ചെടുക്കേണ്ടതെന്നും സംവിധായകൻ കൃഷ്‌ണേന്ദു കലേഷ് പറഞ്ഞു.
Content Highlights: reema bora, iffk 2022, social media film reviews, film critics, kr mohan award, krishnendu kalesh
Published: 12 Dec 2022, 08:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented