തിരുവനന്തപുരം: ഭരണകൂടം സിനിമയെ ഭയപ്പെടുന്നു എന്നതിന് തെളിവാണ് സെൻസറിങ് എന്ന് സംവിധായകൻ ജിയോ ബേബി. ചലച്ചിത്രമേളയിലെ ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെൻസറിങ് അപകടകരമായി മാറികൊണ്ടിരിക്കുകയാണ്. സെൻസറിങ് എന്ന സംവിധാനത്തെ എങ്ങിനെ മറികടക്കണമെന്ന് ഭാവി സംവിധായകർ കാട്ടിത്തരും. സിനിമയ്ക്ക് മാത്രം സെൻസറിങ് ഏർപ്പെടുത്തുന്നതിലൂടെ ഭരണകൂടം സിനിമയെ ഭയക്കുന്നു എന്നതിന് തെളിവാണെന്നും ജിയോ ബേബി വ്യക്തമാക്കി.
അതേസമയം, ഒടിടിയുടെ വരവ് സെൻസറിങ്ങിന് പരിഹാരമാകുമെന്ന പൊതുധാരണ ശരിയല്ലെന്ന് ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത മറ്റൊരു സംവിധായകനായ കെ.എം.കമൽ പറഞ്ഞു. സിനിമ മാത്രമല്ല, നമ്മുടെ അഭിപ്രായങ്ങൾ വരെ സെൻസറിങ്ങിന് വിധേയമാകുന്നുണ്ട്. ഒടിടി വന്നപ്പോൾ സെൻസറിങ് അവസാനിച്ചു എന്നത് മിഥ്യാ ധാരണയാണ്. ഇൻ ഹൗസ് ആയി ഏറ്റവുമധികം സെൻസർഷിപ്പ് നേരിടുന്നത് ഒടിടിയിലാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.
സിനിമയിലെന്നപോലെ വൈകാതെ സാഹിത്യത്തിലും സെൻസറിങ് വരുമെന്ന ആശങ്കയാണ് സംവിധായകൻ മനോജ് കാന ഓപ്പൺ ഫോറത്തിൽ പങ്കുവെച്ചത്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ്, അജു കെ. നാരായണൻ എന്നിവരും പങ്കെടുത്തു.
Content Highlights: Jeo Baby about censoring of film International film festival of Kerala
Published: 13 Dec 2022, 12:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented