ഇറാനിലെ നവതരംഗ സിനിമാ രംഗത്തെ പ്രമുഖനായ ജാഫര്‍ പനാഹിയുടെ പുതിയ ചിത്രം നോ ബിയേഴ്‌സ്  രാജ്യാന്തര ചലച്ചിത്ര മേളയില്‍. രണ്ടു കമിതാക്കളുടെ സമാന്തര പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്. 

To advertise here,

ചിക്കാഗോ മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ നോ ബിയേഴ്‌സില്‍ ജാഫര്‍ പനാഹി മുഖ്യവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. സ്വാതന്ത്രാവിഷ്‌കാരങ്ങള്‍ക്ക് ഇറാന്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന്  2010 ല്‍ ഇദ്ദേഹത്തെ ഭരണകൂടം ആറുവര്‍ഷത്തേക്കു തടങ്കലിലാക്കിയിരുന്നു.

സിനിമാ നിര്‍മ്മാണത്തിനും സ്വാതന്ത്യ പ്രതികരണത്തിനും വിലക്ക് നേരിടുന്ന പനാഹി ഒളിക്യാമറ ഉള്‍പ്പടെ ഉപയോഗപ്പെടുത്തിയാണ് നോ ബിയേഴ്‌സ് ചിത്രീകരിച്ചിരിക്കുന്നത്.