തിരുവനന്തപുരം: കെ.പി.എ.സി. ലളിതയുടെ അ‌ഭിനയജീവിതം ആസ്പദമാക്കി ചലച്ചിത്ര അ‌ക്കാദമി പുറത്തിറക്കിയ 'നിത്യലളിത' എന്ന പുസ്തകം പ്രകാശനം ചെയ്തു. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലാണ് അ‌ന്തരിച്ച അ‌ഭിനയപ്രതിഭയോടുള്ള ആദരസൂചകമായി പുസ്തകം പ്രകാശനം ചെയ്തത്.

To advertise here,

എസ്. ശാരദക്കുട്ടി രചിച്ച പുസ്തകം നടി ചിപ്പി ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരന് നൽകിയാണ് പ്രകാശിപ്പിച്ചത്. ലളിതയുടെ മകനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ചലച്ചിത്ര  അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേം കുമാർ, സെക്രട്ടറി സി .അജോയ്, ഭാഗ്യലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.