തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ബുധനാഴ്ച രാവിലെ പത്തുമണി മുതൽ ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 വരെ ഡെലിഗേറ്റുകൾക്ക് വോട്ടുചെയ്യാം.
മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളിൽ നിന്നാണ് ഇഷ്ടചിത്രം തിരഞ്ഞെടുക്കേണ്ടത്. മലയാളത്തിൽനിന്ന് ലിജോ ജോസിന്റെ നൻപകൽ നേരത്ത് മയക്കവും മഹേഷ് നാരായണന്റെ അറിയിപ്പും മത്സരവിഭാഗത്തിലുണ്ട്. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ചിത്രത്തിന് രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്‌കാരം മേളയുടെ സമാപന സമ്മേളനത്തില്‍ നൽകും.
അക്കാദമിയുടെ registration.iffk.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം. എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK < Space > FILM CODE എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്ക് മെസേജ് അയക്കണം.
ചിത്രങ്ങളും അവയുടെ വോട്ടിങ് കോഡുകളും:
1 എ പ്ലേസ് ഓഫ് യുവര്‍ ഔണ്‍ (കോഡ്: IC001)
2 ആലം (കോഡ്: IC002)
3 കണ്‍സേണ്‍ഡ് സിറ്റിസണ്‍ (കോഡ്: IC003)
4 കണ്‍വീനിയന്‍സ് സ്‌റ്റോര്‍ (കോഡ്: IC004)
5 കോര്‍ഡിയലി യുവേഴ്‌സ് (കോഡ്: IC005)
6 ഡിക്ലറേഷന്‍ (അറിയിപ്പ്) (കോഡ്: IC006)
7 ഹൂപ്പോ (കോഡ്: IC007)
8 കെര്‍ (കോഡ്: IC008)
9 ക്ലൊണ്ടൈക്ക് (കോഡ്: IC009)
10 ലൈക്ക് ആന്‍ ആഫ്റ്റര്‍നൂണ്‍ ഡ്രീം (നന്‍പകല്‍ നേരത്ത്
മയക്കം) (കോഡ്: IC010)
11 മെമറി ലാന്‍ഡ് (കോഡ് : IC011)
12 ഔവര്‍ ഹോം (കോഡ്: IC012)
13 ടഗ് ഓഫ് വാര്‍ (കോഡ്: IC013)
14 ഉതാമ (കോഡ്: IC014)
Content Highlights: IFFK 2022 audience poll international competition
Published: 14 Dec 2022, 12:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented