
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ (ഐ.എഫ്.എഫ്.കെ) മികച്ച ചിത്രങ്ങളുമായി ചലച്ചിത്ര അക്കാദമി തളിപ്പറമ്പിൽ ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 മുതല്‍ 21 വരെ നടക്കുന്ന ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവലിന്റെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 15ന് രാവിലെ പത്തുമണിയ്ക്ക് ആരംഭിക്കും.
പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. iffk.in എന്ന വെബ്‌സൈറ്റില്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താം. ഓഫ്ലൈന്‍ രജിസ്‌ട്രേഷന് തളിപ്പറമ്പ് ബസ് സ്റ്റാന്റിന് എതിര്‍വശത്തുള്ള സംഘാടക സമിതി ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.
മൊട്ടമ്മല്‍ മാള്‍, ക്‌ളാസിക് തിയേറ്റര്‍, ആലിങ്കീല്‍ പാരഡൈസ് എന്നീ തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായി 30 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മേളയോടനുബന്ധിച്ച് ഓപ്പണ്‍ ഫോറം, എക്‌സിബിഷന്‍, സെമിനാര്‍ എന്നിവയും ഉണ്ടാകും. പുനലൂര്‍ രാജന്റെ ചലച്ചിത്രസംബന്ധിയായ ഫോട്ടോകള്‍ ഉള്‍പ്പെടുത്തി മാങ്ങാട് രത്‌നാകരന്‍ ക്യുറേറ്റ് ചെയ്ത 'അനര്‍ഘനിമിഷം' എന്ന ഫോട്ടോ പ്രദര്‍ശനമാണ് മേളയിൽ സംഘടിപ്പിക്കുന്നത്.
27-ാമത് ഐ.എഫ്.എഫ്.കെയില്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഉൾപ്പെട്ട ഉത്തമ, കണ്‍സേണ്‍ഡ് സിറ്റിസണ്‍, ക്‌ളോണ്‍ഡൈക്, ടഗ് ഓഫ് വാര്‍, മെമ്മറി ലാന്റ് തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വഴക്ക്, ആയിരത്തൊന്ന് നുണകള്‍, ഗ്രേറ്റ് ഡിപ്രഷന്‍, നോര്‍മല്‍, ആണ് തുടങ്ങിയ മലയാള ചിത്രങ്ങളും ഹാപ്പിനെസ് മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: happiness film festival at taliparamba with best films from iffk
Published: 14 Dec 2022, 12:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented